HOME
DETAILS
MAL
കൊവിഡ് രണ്ടാം തരംഗം:കൂടുതലായി രോഗം ബാധിച്ചത് 21-30 പ്രായക്കാര്‍ക്കെന്ന് ആരോഗ്യമന്ത്രി
backup
June 07 2021 | 11:06 AM
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം കൂടുതലായി ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമായവര്‍ക്കെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതിന് പുറമെ 31 നും 40 നും ഇടയില്‍ പ്രായമുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 2,33,126 പേര്‍ക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതല്‍ 81 മുതല്‍ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 81 നും 90 നും ഇടയില്‍ പ്രായമുള്ള 17105 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 502 പേര് മരിക്കുകയും ചെയ്തു. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയില്‍ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."