കെ.എസ്.ആര്.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ മതപരമായി അധിക്ഷേപിച്ചു; അഭിഭാഷകന് കൃഷ്ണരാജിനെതിരെ കേസ്
കൊച്ചി: സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജിനെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസ്. കെ.എസ്.ആര്.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. ഐ.പി.സി സെക്ഷന്‍ 295എ പ്രകാരമാണ് കേസെടുത്തത്.
തൃശൂര്‍ സ്വദേശിയും അഭിഭാഷകനുമായ വി.ആര് അനൂപിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്.
മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
'ഹൂറികളെ തേടിയുള്ള തീര്‍ത്ഥ യാത്ര. കൊണ്ടോട്ടിയില്‍ നിന്നും കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്. ആട് മേക്കാന്‍ താല്പര്യം ഉള്ള ആര്‍ക്കും കേറാം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം'.- എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."