വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; സെല്‍ഫി എടുക്കാന്‍ മഴവെള്ളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതാണ് ; പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി
വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം;പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി
പാലക്കാട്: വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്‌തെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നല്ല മഴയുണ്ടായിരുന്നു. ഒന്നുരണ്ട് പ്രവര്‍ത്തകര്‍ മഴവെള്ളത്തില്‍ പോസ്റ്റര്‍ പിടിപ്പിച്ചതാണ്. സെല്‍ഫിയെടുക്കാന്‍ മാത്രമാണ് ഇങ്ങനെ ചെയ്തത്. സംഭവം നിര്‍ഭാഗ്യകരമാണെന്നും എം.പി പറഞ്ഞു.
പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും. സംഭവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരാതി നല്‍കുമെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. പോസ്റ്റര്‍ ഒട്ടിച്ചെന്ന പരാതി വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും ഇതിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും വി.കെ ശ്രീകണ്ഠന്‍ എം.പി ഇന്നലെ ആരോപിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരുടെ സേഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇത് വ്യക്തമാക്കുന്നു. സ്വന്തം പാര്‍ട്ടിയുടെ ജാള്യത മറക്കാന്‍ തനിക്കെതിരേ ആരോപണവുമായി ഇറങ്ങിയതാണ് ബി.ജെപിക്കാര്‍. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥ സംഘം, റെയില്‍വേ പൊലിസ്, ആര്‍.പി.എഫ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു പ്രവൃത്തി ആര്‍ക്കെങ്കിലും നടത്താനാകുമോ എന്നും എം.പി ചോദിച്ചു.
വി.കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്ററുകള്‍ വന്ദേഭാരത് ട്രെയിനില്‍ പതിച്ച സംഭവത്തില്‍ യുവമോര്‍ച്ചയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, പോസ്റ്റര്‍ പതിച്ച ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് അംഗം സെന്തില്‍ കുമാര്‍ അടക്കം ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിപ്പിച്ചത്.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ചിത്രങ്ങള്‍ വന്ദേഭാരതിന്റെ ജനലില്‍ ഒട്ടിച്ചത്. റെയില്‍വേ പൊലിസ് പോസ്റ്ററുകള്‍ ഉടന്‍ നീക്കംചെയ്തു. വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയില്‍ എം.പി ഇടപെടുകയും റെയില്‍വേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ഉദ്ഘാടന ദിവസം ട്രെയിന്‍ തടയുമെന്നും പ്രഖ്യാപിച്ചിരുന്നു.
vande-bharat-express-vk-sreekandan-mp-poster
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."