HOME
DETAILS

എങ്ങും വെടിയൊച്ചകളും ബോംബ് വർഷവും; ഇതിനിടയിലും സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളിൽ കർമ്മ നിരതരായ സഊദി അറേബ്യക്ക് ലോകത്തിന്റെ പ്രശംസ

  
backup
April 26 2023 | 14:04 PM

gunshots-and-bombs-everywhere-in-the-meantime

കർമ്മ നിരതരായ സഊദി അറേബ്യക്ക് ലോകത്തിന്റെ പ്രശംസ

റിയാദ്: സുഡാനിൽ നിന്ന് സ്വന്തം പൗരന്മാരെ കൂടാതെ ലോകത്തെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും രക്ഷപ്പെടുത്താൻ മുൻകൈയ്യെടുത്ത സഊദി അറേബ്യക്ക് ലോകത്തിന്റെ പ്രശംസ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷപ്പെടുത്താൻ വേണ്ട മുഴുവൻ സജ്ജീകരണങ്ങളും സഊദി അറേബ്യ ഒരുക്കിയിരുന്നു. സഊദി അറേബ്യയുടെ ശ്രങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) ഉൾപ്പെടെ ആഗോള സംഘടനകളും വിവിധ രാജ്യങ്ങളും പ്രശംസയുമായെത്തി.

അംഗരാജ്യങ്ങളിലുള്ളവരെ കൂടാതെ, വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും സാധാരണ പൗരന്മാരെയും ഒഴിപ്പിക്കുന്നതിൽ സഊദി അറേബ്യ വഹിച്ച പങ്ക് അഭിനന്ദനാർഹമാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പറഞ്ഞു. ആഭ്യന്തര യുദ്ധത്തിലേർപ്പെട്ട സൈനിക വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തുകയും വെടിനിർത്തൽ സാധ്യമാകുന്നില്ലെന്ന് കണ്ടപ്പോൾ സുഡാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ അടിയന്തര നീക്കം നടത്തുകയും ചെയ്ത സഊദി അറേബ്യയുടെയും ജി.സി.സി അംഗരാജ്യങ്ങളുടെയും ശ്രമങ്ങളെ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു.

സുഡാനിലെ സുരക്ഷിത ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ സഊദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിങ്കളാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ നന്ദി പറഞ്ഞിരുന്നു. ഒഴിപ്പിക്കൽ നടപടികൾക്ക് ജിദ്ദയിൽ മികച്ച പിന്തുണ നൽകിയ സഊദി അധികാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച് സുരക്ഷിതമായി ജിദ്ദയിലെത്തിച്ചതിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മുഅമിൻ സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന് അയച്ച സന്ദേശത്തിൽ നന്ദി പറഞ്ഞു.

മഹദ്‌കൃത്യത്തിന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹിയാൻ സഊദി അറേബ്യക്ക് നന്ദി പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അസ്സബാഹ്, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി എന്നിവരും ഈജിപ്ത്, തുനീഷ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും സഊദി ശ്രമത്തെ ശ്ലാഘിച്ചു. പല വിദേശ രാജ്യങ്ങളും സഊദിയെ നേരിട്ട് വിളിച്ചാണ് തങ്ങളുടെ കടപ്പാട് സഊദിയുമായി പങ്ക് വെച്ചത്.

Gunshots and bombs everywhere; In the meantime, the world's praise for Saudi Arabia, which has not acted in the evacuation process from Sudan


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago