HOME
DETAILS
MAL
അശോക് ഗെലോട്ട് രാവണന്‍, ഭരണം അവസാനിപ്പിക്കണം; കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാന്‍ പൊലിസ്
backup
April 30 2023 | 10:04 AM
അശോക് ഗെലോട്ട് രാവണന്‍, ഭരണം അവസാനിപ്പിക്കണം; കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് രാജസ്ഥാന്‍ പൊലിസ്
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ കേസെടുത്ത് രാജസ്ഥാന്‍ പൊലിസ്. പ്രാദേശിക നേതാവ് സുരേന്ദ്ര സിങ് ജദാവത്ത് നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി.
ഏപ്രില്‍ 27 ന് ചിറ്റോര്‍ഗഡില്‍ നടന്ന ജന്‍ ആക്രോശ് റാലിയിലായിരുന്നു കേന്ദ്രമന്ത്രിയുടെപരാമര്‍ശം. ' നിങ്ങള്‍ക്ക് രാഷ്ട്രീയത്തിലെ ഈ രാവണന്‍ അശോക് ഗെലോട്ടിനെ ടയാനാകുമെങ്കില്‍ നിങ്ങളുടെ രണ്ട് കൈകളും ഉയര്‍ത്തുക. ഒപ്പം രാജസ്ഥാനില്‍ രാമരാജ്യം സ്ഥാപിക്കാന്‍ ഭാരത് മാതാ കി ജയ് പറയൂ..- അദ്ദേഹം പറഞ്ഞു.
സഞ്ജീവനി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് ഷെഖാവത്ത് അഴിമതിക്കാനാണെന്ന് ഗെഹ് ലോട്ട് പരസ്യമായി പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ ഷെഖാവത്ത് ഗെഹ് ലോട്ടിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."