വായനയെ പ്രോത്സാഹിപ്പിക്കാന്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കും: ശൈഖ് മുഹമ്മദ്
മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി: ലോകത്തിന് മാതൃക
ദുബൈ:വായനയെ പ്രോത്സാഹിപ്പിക്കാന്‍ വന്‍ പദ്ധതിയുമായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്ത്. സ്‌കൂളുകള്‍ക്ക് ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംഭാവന ചെയ്യാനാണ് തീരുമാനം. മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ദശലക്ഷം പുസ്തകങ്ങളാണ് ഈ രീതിയില്‍ വിതരണം ചെയ്യുക.
അറിവാണ് പുരോഗതിയുടെ അടിസ്ഥാനമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം പുതു തലമുറയ്ക്ക് ആയുധമാക്കാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവാണ് വായനയെന്നും വിശദമാക്കി.
ഒരു ബില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏഴ് നിലകളിലായി പ്രവൃത്തിക്കുന്ന അതിവിശാലമായ ലൈബ്രറിയാണ് പൂര്‍ത്തിയായത്. അറബിയിലും വിദേശ ഭാഷകളിലുമായി 1.1 ദശലക്ഷത്തിലധികം അച്ചടിച്ചതും ഡിജിറ്റല്‍ രൂപത്തിലുള്ളതുമായ പുസ്തകങ്ങളും ആറ് ദശലക്ഷത്തിലധികം പ്രബന്ധങ്ങളും 73000ലേറെ സംഗീത സ്‌കോറുകളും മുക്കാല്‍ ലക്ഷത്തോളം വfഡിയോകളും പതിമൂവായിരത്തിലേറെ ലേഖനങ്ങളും അയ്യായിരത്തോളം ചരിത്രങ്ങളും ഇവിടെ ഡിജിറ്റലായിട്ടുണ്ട്. ലോകമെമ്പാടുമുള്ള 35000 പ്രിന്റ്, ഡിജിറ്റല്‍ പത്രങ്ങള്‍, അഞ്ഞൂറോളം അപൂര്‍വ്വ ശേഖരങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."