ഫുള്‍ എ പ്ലസ് കുറഞ്ഞതിന്റെ പിന്നിലെ മറിമായം പുറത്ത് വരണം: സത്താര്‍ പന്തലൂര്‍
കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയതിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ രംഗത്ത.് ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സത്താര്‍ ഇതിനെതിരെ രംഗത്ത് വന്നത്. കഴിഞ്ഞ വര്‍ഷം 125509 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഫുള്‍ എപ്ലസ് നേടിയത്. എന്നാല്‍ ഈ വര്‍ഷം 44363 പേര്‍ മാത്രമാണ് ഫുള്‍ എപ്ലസ് നേടിയത്.
81146 പേരുടെ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചിട്ടുള്ളത്. ഫുള്‍ എ പ്ലസ് നേടിയവര്‍ക്ക് മുഴുവനും സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ സീറ്റില്ലെന്ന പരാതി കഴിഞ്ഞ വര്‍ഷം വ്യാപകമായി ഉയര്‍ന്നിരുന്നു. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിട്ടും സീറ്റുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലയിലുള്‍പടെ മലബാറിലെ നിരവിധി ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ സീറ്റുകള്‍ ലഭിക്കാതെ പ്രയാസപ്പെടുകയും ചെയ്തു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഫുള്‍ എ പ്ലസ് സര്‍ക്കാര്‍ മനപ്പൂര്‍വം കുറച്ചതാണെന്ന ആരോപണം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. സത്താര്‍ പന്തലൂരും ഈ ആരോപണം തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ എ പ്ലസ് നേടിയവര്‍ 125509. ഈ വര്‍ഷം 44363. ഇത് സ്വാഭാവിക മോ യാദൃശ്ചികമോ അല്ല. ഇതിലെ മറിമായം പുറത്ത് വരണം. ഒരു തലമുറയെ ഇങ്ങിനെ പരീക്ഷണ വസ്തുക്കളാക്കരുതെന്നും സത്താര്‍ പറഞ്ഞു
സത്താര്‍ പന്തലൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
എസ് എസ് എല്‍ സി പരീക്ഷാഫലം വന്നു, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ഏറ്റവും കൂടുതല്‍ പേര്‍ നാളെ മുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ക്ക് വേണ്ടി അലയേണ്ടതും മലപ്പുറത്ത് തന്നെ.
കഴിഞ്ഞ വര്‍ഷം മുഴുവന്‍ എ പ്ലസ് നേടിയവര്‍ 125509. ഈ വര്‍ഷം 44363. ഇത് സ്വാഭാവിക മോ യാദൃശ്ചികമോ അല്ല. ഇതിലെ മറിമായം പുറത്ത് വരണം. ഒരു തലമുറയെ ഇങ്ങിനെ പരീക്ഷണ വസ്തുക്കളാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."