HOME
DETAILS

'സംസാരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറോടായിരിക്കും'; ബി.ജെ.പിയില്‍ ചേരുമെന്ന വാദം തള്ളി സച്ചിന്‍ പൈലറ്റ്

  
backup
June 11, 2021 | 10:54 AM

could-be-sachin-tendulkar-sachin-pilot-disses-bjp-leaders-claim-2021

ന്യൂഡല്‍ഹി: താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന ബി.ജെ.പി നേതാവിന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. പാര്‍ട്ടിയില്‍ ചേരുന്ന കാര്യം സച്ചിനുമായി സംസാരിച്ചുവെന്ന് ബി.ജെ.പി നേതാവ് റീത്ത ബഹുഗുണ ജോഷി ഒരു ടി.വി ചാനലിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുന്നത്.

'സച്ചിനുമായി സംസാരിച്ചെന്ന് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവര്‍ക്കില്ല.'- സച്ചിന്‍ പറഞ്ഞു.

 പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പിയിലേക്ക് അടുത്തതാരാണ് പോകുന്നതെന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായിരുന്നു. ചര്‍ച്ചകളില്‍ സച്ചിന്റെ പേരും മുഖ്യമായും ഉയര്‍ന്നുവന്നിരുന്നു. അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാലും റീത്തയുടെ അവകാശവാദം വലിയ ചര്‍ച്ചയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  a day ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  a day ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  a day ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  a day ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  a day ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  a day ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  a day ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  a day ago