HOME
DETAILS

മുട്ടില്‍ മരംകൊള്ള ; ചീഫ് കണ്‍സര്‍വേറ്ററുടെ കത്തും പരിഗണിക്കപ്പെട്ടില്ല

  
backup
June 11, 2021 | 8:14 PM

65454984-2

 


നിസാം കെ അബ്ദുല്ല


കല്‍പ്പറ്റ: വിവാദമായ മരംമുറി ഉത്തരവിന്റെ മാര്‍ച്ചിലെ പതിപ്പുവന്നപ്പോള്‍ത്തന്നെ അവ്യക്തത ചൂണ്ടിക്കാട്ടി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം-വന്യജീവി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും പരിഗണിക്കപ്പെട്ടില്ല.


2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവ് തുടര്‍നടപടികള്‍ക്കായി വനം മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. 2020 ജൂണ്‍ 30നായിരുന്നു ഇത്. എന്നാല്‍ അത് വകുപ്പുമന്ത്രിയോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരോ കാര്യമാക്കിയില്ല. മാത്രമല്ല കുറച്ചുകൂടി കടന്ന ഉത്തരവ് പിന്നീട് റവന്യൂ വകുപ്പ് ഇറക്കുകയും ചെയ്തു. ആ ഉത്തരവിന്റെ മറവില്‍ മരംമുറി നടന്നതോടെ വിവാദങ്ങളും ഉയര്‍ന്നു. 2020 മാര്‍ച്ച് 11ന് ഇറക്കിയ ഉത്തരവില്‍ റവന്യൂഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ അവര്‍ക്ക് മുറിക്കാമെന്നായിരുന്നു റവന്യൂവകുപ്പ് പറഞ്ഞത്. ഈ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്ത് നല്‍കിയത്.
എന്നാല്‍ ഒക്‌ടോബര്‍ 24ന് ഇറക്കിയ ഉത്തരവില്‍ ഇദ്ദേഹം നല്‍കിയ കത്ത് പരിഗണിച്ചില്ലെന്നുമാത്രമല്ല, റവന്യൂ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ മരങ്ങളും മുറിക്കാമെന്നും ഇതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടുനില്‍ക്കേണ്ട അവസ്ഥയിലായി ഉദ്യോഗസ്ഥര്‍. ഇത് മുതലെടുത്താണ് മരംമാഫിയ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ വെട്ടിക്കടത്തിയത്. ഉത്തരവിറക്കിയതിന്റെ ലാഭം ആരുടെയൊക്കെ കൈകളിലെത്തിയെന്നത് മാര്‍ച്ചിലെ ഉത്തരവിനെ ഒക്‌ടോബറില്‍ കര്‍ഷകരുടെ പേര് പറഞ്ഞ് മാറ്റിമറിച്ച ഉന്നത ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഈ കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കിയത് 1960ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിലുള്ള ഒന്‍പത് റൂളുകള്‍ പ്രകാരമാണെന്നും കത്തിലുണ്ട്. ഈ വിഷയത്തില്‍ റവന്യൂവകുപ്പ് വിശദീകരണ എസ്.ആര്‍.ഒ പുറപ്പെടുവിക്കണമെന്നും പ്രശ്‌നം പരിഹരിക്കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം കൂടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയധികം വിശദീകരണം ലഭിച്ചിട്ടും അതൊന്നും വകവയ്ക്കാതെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യൂവകുപ്പ് പുതിയ ഉത്തരവിറക്കിയതെന്നാണ് കത്തില്‍ നിന്നു വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണ് ഗുജറാത്ത് മോഡല്‍;  21 കോടി മുടക്കിയ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് നിലംപൊത്തി, തകര്‍ന്നത് കപാസിറ്റി പരീക്ഷണത്തിനിടെ 

National
  •  7 minutes ago
No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  42 minutes ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  41 minutes ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  an hour ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  an hour ago
No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  an hour ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  9 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  9 hours ago