ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്? അഞ്ച് താരങ്ങളെ സാവി പുറത്താക്കാനൊരുങ്ങുന്നു; റിപ്പോര്‍ട്ട്
Reports Says Xavi adds 5 Barcelona stars to blacklist due to barca's difficult financial situation
ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്? അഞ്ച് താരങ്ങളെ സാവി പുറത്താക്കാനൊരുങ്ങുന്നു; റിപ്പോര്‍ട്ട്
കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാനുളള തയ്യാറെടുപ്പില്‍ ഏറെക്കുറെ വിജയിച്ചിരിക്കുകയാണ്, സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ.കേവലം രണ്ട് പോയിന്റുകള്‍ കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ കാറ്റലോണിയന്‍ ക്ലബ്ബിന് ലാ ലിഗ കിരീടം സ്വന്തമാക്കാന്‍ സാധിക്കും.കിരീട നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയെങ്കിലും ക്ലബ്ബിന് മുന്നില്‍ സാമ്പത്തിക പ്രതിസന്ധി ഒരു വെല്ലുവിളിയായി നില്‍ക്കുന്നുണ്ട്.
ഇതോടെ കനത്ത സാമ്പത്തിക ഞെരുക്കം പിടിമുറുക്കിയിരിക്കുന്ന ക്ലബ്ബിന് അവരുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളിലൊരാളായ മെസിയെ തങ്ങളുടെ തട്ടകത്തിലേക്ക് തിരിച്ചെത്തിക്കുക എന്നത് ഏറെക്കുറെ അസംഭവ്യമായ കാര്യമായി മാറിയിട്ടുണ്ട്.ഇപ്പോള്‍ ക്ലബ്ബിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാല്‍ അഞ്ച് ബാഴ്‌സ താരങ്ങളെ പരിശീലകന്‍ സാവി വില്‍ക്കാന്‍ ഒരുങ്ങുന്നുന്നെന്നും പകരം വേറെ താരങ്ങളെ ക്ലബ്ബ് സൈന്‍ ചെയ്‌തേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഫിച്ചാജെസാണ് എറിക് ഗാര്‍സ്യ, ഫ്രാങ്ക് കെസി, റാഫീഞ്യ, ജോര്‍ഡി ആല്‍ബ, ഫെറാന്‍ ടോറസ് എന്നീ താരങ്ങളെ ക്ലബ്ബില്‍ നിന്നും ഒഴിവാക്കാന്‍ സാവി തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തത്.ഫിച്ചാജെസിന്റെ റിപ്പോര്‍ട്ടില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഫെയര്‍ പ്ലെ നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ബാഴ്‌സലോണക്ക് തങ്ങളുടെ വേജ് ബില്ലില്‍ 200 മില്യണ്‍ യൂറോയുടെ കുറവ് വരുത്തേണ്ടതുണ്ട്.
അതിന്റെ ഭാഗമായാണ് ബാഴ്‌സലോണ വലിയ പ്രതിഫലം വാങ്ങുന്ന ഇത്രയേറെ താരങ്ങളെ ഒരുമിച്ച് വില്‍ക്കാനൊരുങ്ങുന്നത്. ഇവരെ വിറ്റതിന് ശേഷം ക്യാമ്പ് നൗവിലേക്ക് സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഗുണ്ടോഗന്‍, ഇനിഗോ മാര്‍ട്ടീനെസ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനൊക്കെ പുറമെ ജൂണ്‍ മാസം അവസാനം ബാഴ്‌സയുമായി കരാര്‍ അവസാനിക്കുന്ന ഗാവിയുമായുളള കരാറും ബാഴ്‌സലോണക്ക് പുതുക്കേണ്ടതുണ്ട്.അതേസമയം നിലവില്‍ ലാ ലിഗയില്‍ 33 മത്സരങ്ങളില്‍ നിന്നും 26 വിജയവും മൂന്ന് തോല്‍വിയും നാല് സമനിലയുമായി 82 പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ.
Content Highlights: Reports Says Xavi adds 5 Barcelona stars to blacklist due to barca's difficult financial situation
ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്? അഞ്ച് താരങ്ങളെ സാവി പുറത്താക്കാനൊരുങ്ങുന്നു; റിപ്പോര്‍ട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."