HOME
DETAILS

വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി, സത്യപ്രതിജ്ഞാ കുരുക്കില്‍ മന്ത്രി ബിന്ദുവും

  
backup
June 11, 2021 | 8:16 PM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e-%e0%b4%9a%e0%b5%86-2

 


തിരുവനന്തപുരം: സത്യപ്രതിജ്ഞാ കുരുക്കില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ തെറ്റുതിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍, മന്ത്രി വീണ്ടും ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ മെയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസര്‍ ആര്‍. ബിന്ദു എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പ്രൊഫസര്‍ ആര്‍. ബിന്ദു എന്നു പറഞ്ഞാണ്. പിന്നീട് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പ്രൊഫസര്‍ എന്ന പദമൊഴിവാക്കി ഡോ. ആര്‍. ബിന്ദുവെന്ന് തിരുത്തി. കൂടാതെ പേര് തിരുത്തി ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കുകയും ചെയ്തു. തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയായ ഡോ. ബിന്ദു പ്രൊഫസറല്ലെന്നും ഇത് ആള്‍മാറാട്ടത്തിനു തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയ സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  21 days ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  21 days ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  21 days ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  21 days ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  21 days ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  21 days ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  21 days ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  21 days ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  21 days ago