എത്യോപ്യയില്‍ 30,000 കുട്ടികള്‍ പട്ടിണിമരണ ഭീതിയിലെന്ന് യു.എന്‍
ജനീവ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ 30,000 കുട്ടികള്‍ പട്ടിണിമൂലം മരിച്ചേക്കാമെന്ന് ഐക്യരാഷ്ട്ര സഭ. എത്യോപ്യയിലെ ആഭ്യന്തര കലാപം രൂക്ഷമായ വടക്കന്‍ മേഖലയായ ടിഗ്രേയിലാണ് കുട്ടികള്‍ ഭക്ഷ്യക്ഷാമത്തിന്റെ ഇരയാകുന്നത്.
അടിയന്തരമായ സഹായം ലഭിച്ചില്ലെങ്കില്‍ പട്ടിണി മരണം രൂക്ഷമാകുമെന്ന് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ടിഗ്രേയില്‍ മൂന്നര ലക്ഷം പേര്‍ പട്ടിണിയിലാണെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. 20 ലക്ഷം പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തു.
ഈ പ്രദേശത്തെ ജനങ്ങളില്‍ 90 ശതമാനത്തിലധികവും പട്ടിണിയിലാണെന്നും ഭക്ഷണം സഹായമായി ഇവര്‍ക്ക് എത്തിക്കണമെന്നും യു.എന്‍ പറഞ്ഞു.
രണ്ട് കോടി ഡോളര്‍ ഇതിനായി ചെലവഴിക്കണം. കഴിഞ്ഞ ആറുമാസമായി സര്‍ക്കാര്‍ സേനയും ടിേ്രഗ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ടും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയച്ചതായി എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു.
ടിഗ്രേയിലെ മുന്‍ ഭരണകക്ഷിയാണ് പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട്. മേഖലയിലെ ഭക്ഷ്യക്ഷാമം നേരിടാന്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സഹായം എത്തിക്കാന്‍ എത്യോപ്യന്‍ സൈന്യം അനുവദിക്കുന്നില്ലെന്നാണ് ഏജന്‍സികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."