HOME
DETAILS
MAL
തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു
backup
June 12 2021 | 07:06 AM
തൃശ്ശൂര്‍: തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ അയല്‍വാസികളാണ് സംഭവം പൊലിസ് സ്റ്റേഷനില്‍ അറിയിച്ചത്.
എല്‍സിയുടെ 44 വയസുള്ള മകന്‍ ജോര്‍ജ്ജ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പൊലിസ് പറഞ്ഞു. ജോര്‍ജ്ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. പൊലിസ്
സ്ഥലത്തെത്തി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."