HOME
DETAILS

മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്തത് യുദ്ധപ്രഖ്യാപനം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

  
backup
August 22, 2016 | 6:57 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും സ്വകാര്യ മാനേജ്‌മെന്റുകളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2006ലെ വി.എസ് അച്യുതാന്ദന്‍ സര്‍ക്കാരും അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും സ്വാശ്രയമാനേജുമെന്റുകളോട് സ്വീകരിച്ച നയങ്ങളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാട് ജനകീയസമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും കാരണമായത് ആരും വിസ്മരിക്കരുത്.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മാനേജുമെന്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ന്യൂനപക്ഷസമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയമാനേജുമെന്റുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷവിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് എതിരാണ് ഈ സര്‍ക്കാരെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിക്കുകയാണ്.
രാജ്യത്തെ ന്യൂനപക്ഷസമൂഹങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന് അവകാശപ്പെടുകയും അതേസമയം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്നത് ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം കൂടുകയും ചെയ്യുന്നതിന് തുല്യമാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  a day ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  a day ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  a day ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  a day ago