ലോകകേരള സഭ സമ്മേളന തീരുമാനങ്ങള്‍ നടപ്പിലാകണം
വിവാദങ്ങള്‍ക്കും പ്രതിപക്ഷ ബഹിഷ്‌കരണത്തിനുമിടയില്‍ മൂന്നാം ലോകകേരള സഭ സമ്മേളനം കഴിഞ്ഞ ദിവസം സമാപിച്ചു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ ഞെരുങ്ങുമ്പോള്‍ ഇപ്പോള്‍ ഇങ്ങനെയൊരു സമ്മേളനം നടത്തേണ്ടതുണ്ടോ എന്ന വിമര്‍ശനമായിരുന്നു പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നിരുന്നത്.
പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി കോടികള്‍ ദുര്‍വ്യയം ചെയ്യുന്നതിനെതിരേയും വിമര്‍ശനങ്ങള്‍ ഉണ്ടായി. പ്രവാസികളുടെ ഭക്ഷണച്ചെലവിനും താമസത്തിനും ചെലവാക്കേണ്ടിവരുന്ന തുകയെക്കുറിച്ചു വേവലാതി വേണ്ടെന്നും പ്രവാസികള്‍ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുത്തതെന്നും എം.എ യൂസഫലി പ്രതികരിക്കുകയുണ്ടായി. അതിന്റെ പേരില്‍ പ്രതിപക്ഷം സമ്മേളനം ബഹിഷ്‌കരിക്കുന്നത് ഉചിതമല്ലെന്നും യൂസഫലി ചൂണ്ടിക്കാട്ടിയിരുന്നു.
ഭക്ഷണത്തിന്റെയും താമസത്തിന്റെയും പേരിലല്ല പ്രതിപക്ഷം സമ്മേളനം ബഹിഷ്‌കരിച്ചതെന്നും അതിനു രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മറുപടി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് ഓഫിസുകള്‍ വ്യാപകമായി തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസിലേക്ക് അക്രമികളെ വിടുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിലും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണം 16 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നു വിലയിരുത്തിയതിനെ തുടര്‍ന്നുമാണ് യു.ഡി.എഫ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിക്കുകയുണ്ടായി.
പ്രതിപക്ഷത്തിന്റെ സമ്മേളന ബഹിഷ്‌കരണത്തെ മുഖ്യമന്ത്രി മറ്റൊരു വീക്ഷണകോണിലൂടെയാണ് വിലയിരുത്തിയത്. കുടുംബത്തില്‍നിന്നും നാട്ടില്‍നിന്നും എന്തു കിട്ടുമെന്ന് ചിന്തിക്കാതെ കുടുംബത്തിനും നാടിനും എന്ത് നല്‍കാനാകുമെന്ന് ചിന്തിച്ചു മെഴുകുതിരികളായി ഉരുകിത്തീരുന്ന പ്രവാസികളെ പ്രതിപക്ഷം ബഹിഷ്‌കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയായിപ്പോയെന്നാണ് പ്രവാസികളുടെ അനുകമ്പ നേടാനെന്നവണ്ണം കുറേക്കൂടി ആര്‍ദ്ര വാക്കുകള്‍ കലര്‍ത്തി മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇത്തരം തര്‍ക്കങ്ങള്‍ മാറ്റിവച്ചാല്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലോകകേരള സഭാ സമ്മേളനം എന്ത് പ്രയോജനമാണ് സാധാരണക്കാരനായ പ്രവാസിക്ക് നല്‍കിയതെന്ന് ആലോചിക്കുന്നത് ഉചിതമായിരിക്കും. രണ്ട് ലോകകേരളാ സമ്മേളനങ്ങള്‍കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് ആലോചിക്കുന്നതും നല്ലതായിരിക്കും. ഓരോ സമ്മേളനങ്ങളിലും പ്രവാസികളുടെ ക്ഷേമം ലക്ഷ്യം വച്ച് പല തീരുമാനങ്ങളും ഉണ്ടാകുന്നു. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും സ്വയംസംരംഭകരാകാനും സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഇവിടെ വന്ന് സ്വയം സംരംഭകത്വത്തിന് പണമിറക്കിയ എത്രയോ പ്രവാസികള്‍ക്ക് 'കുത്തുപാളയെടുക്കുക' എന്ന പ്രയോഗത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ചിലര്‍ക്ക് ജീവനൊടുക്കേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായ വാഗ്ദാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് പഥ്യമല്ല എന്നതാണ് ഇതിന്റെ മുഖ്യകാരണം.
ചെറുകിട വ്യവസായ സ്ഥാപനത്തിനായി കെട്ടിടം പണിയുന്നത് മുതല്‍ തുടങ്ങുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉടക്ക്. കെട്ടിടനമ്പര്‍ കൊടുക്കാതെ പ്രവാസിയെ വട്ടം കറക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടിഞ്ഞുകൂടിയ അഴിമതിഭൂതങ്ങളെ തുരത്താതെ ഇവിടെ ഒരു പ്രവാസി സംരംഭവും വിജയിക്കുകയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പീഡനം കഴിഞ്ഞാല്‍ അടുത്തതായി പ്രവാസിക്ക് അഭിമുഖീകരിക്കാനുള്ളത് വ്യവസായ വകുപ്പിനെയാണ്. എത്രത്തോളം പ്രവാസിയെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് വ്യവസായ വകുപ്പിലെ ചില ഉദ്യോ ഗസ്ഥര്‍ ഇവിടെ പരീക്ഷിക്കുക. കഴിഞ്ഞ ദിവസം സമാപിച്ച സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്, പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്നാണ്. അതെത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുകൊണ്ടല്ലേ ഒരോ പ്രവാസി ക്ഷേമപദ്ധതിയും സര്‍ക്കാര്‍ തയാറാക്കുന്നത്. എന്നിട്ട് അവയില്‍ ചിലതെങ്കിലും പ്രാവര്‍ത്തികമാകുന്നുണ്ടോ?
സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് 2019ല്‍ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍പെട്ട ബക്കളത്ത് സി.പി.എം അനുഭാവിയും പ്രവാസിയുമായ സാജന്‍ 15 കോടി മുടക്കിയാണ് ഓഡിറ്റോറിയം പണിതത്. പണി പൂര്‍ത്തിയായ ശേഷം സാജന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് നഗരസഭയെ സമീപിച്ചു. നഗരസഭ കൊടുത്തില്ല. മന്ത്രി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയായിരുന്നു നഗരസഭാ അധ്യക്ഷ. സാജന്റെ ആത്മഹത്യയിലാണ് ഓഡിറ്റോറിയം മോഹം കലാശിച്ചത്. ഇതാണ് നാട്ടിലെ അവസ്ഥ. ഇതൊന്നും മാറാതെ ലോകകേരള സഭ മഹാസമ്മേളനങ്ങള്‍ ഗംഭീരങ്ങളായ തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ടെന്ത് ഫലം?
തീരുമാനങ്ങള്‍ പലതും കഴിഞ്ഞ ദിവസത്തെ സമ്മേളനങ്ങളിലും ഉണ്ടായി. എന്നാല്‍ കഴിഞ്ഞ സമ്മേളനത്തിലെ തീരുമാനങ്ങള്‍ എത്രത്തോളം നടപ്പായി എന്നതിനെ സംബന്ധിച്ച് നോര്‍ക്ക ചിന്തിക്കാറുണ്ടോ? തീരുമാനങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെയാണ് ഓരോ സമ്മേളനത്തിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. പഴയ തീരുമാനങ്ങളില്‍ എത്രത്തോളം നടപ്പായി എന്നതു സംബന്ധിച്ച് പുതിയ സമ്മേളനാരംഭത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടോ? നടപ്പായില്ലെങ്കില്‍ എന്തുകൊണ്ട് എന്നാലോചിക്കാറുണ്ടോ?
ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളില്‍ നോര്‍ക്ക കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ബിസിനസ് കേസുകളില്‍പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്‍കണം. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവാസികളുടെ മൂലധനം ഉപയോഗപ്പെടുത്തി പുനരാരംഭിക്കണം. കൊവിഡ് മൂലം നാട്ടിലെത്തി മടങ്ങാനാകാത്ത പ്രവാസികള്‍ക്കായി ക്ഷേമപദ്ധതി വേണം. പഞ്ചായത്ത് ബജറ്റ് വിഹിതത്തില്‍ പ്രവാസികള്‍ക്ക് പണം നീക്കിവയ്ക്കണം. പ്രവാസി വിദ്യാര്‍ഥികള്‍ക്കായി കേരളത്തില്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കണം. ഇതൊക്കെയാണ് കഴിഞ്ഞ ദിവസം സമാപിച്ച ലോകകേരള സഭയില്‍ എടുത്ത പുതിയ തീരുമാനങ്ങളില്‍ ചിലത്.
അടുത്ത ലോകകേരള സഭയിലെങ്കിലും ഈ തീരുമാനങ്ങളില്‍ എത്രത്തോളം നടപ്പായി എന്ന് ആലോചിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എന്നിട്ടുമതി, പുതിയ തീരുമാനങ്ങളെടുക്കാന്‍. എങ്ക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."