HOME
DETAILS
MAL
മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം; മേല്‍നോട്ടത്തിന് ഐ.ജി സ്പര്‍ജന്‍ കുമാര്‍
backup
June 13 2021 | 07:06 AM
തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ഐജി സ്പര്‍ജന്‍ കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. മരംകൊള്ളയിലെ ഗൂഡാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുക.
തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാരും അന്വേഷണ സംഘത്തിലുണ്ടാകും. മൂന്ന് മേഖലകളില്‍ ഉള്‍പ്പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങള്‍ പ്രത്യേകം അന്വേഷിക്കുകയും പ്രത്യേക എഫ്ഐആര്‍ ഇട്ട് കേസെടുക്കുകയും ചെയ്യാനാണ് തീരുമാനം.
ക്രൈം ബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറി. ഉന്നതതല സംഘത്തിലെ വിജിലന്‍സ് സംഘത്തെ സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."