കേരളത്തിലെ ബി.ജെ.പിയുടെ പരാജയം വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചിട്ടില്ല: വാര്‍ത്ത തള്ളി കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പിയുടെ പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് കേന്ദ്രനേതൃത്വം. സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് തള്ളിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്തെരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ളവയെപ്പറ്റി പഠിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇതില്‍ രണ്ടുപേര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കി എന്ന തരത്തിലുള്ള സ്ഥിരീകരണവും വന്നിരുന്നു. എന്നാല്‍ ആരോടും റിപ്പോര്‍ട്ട് ചോദിച്ചില്ല എന്നാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."