കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ യുവാവ് കുത്തിക്കൊന്നു; നാലു പേര്‍ക്ക് പരുക്ക്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ യുവാവ് കുത്തിക്കൊന്നു; നാലു പേര്‍ക്ക് പരുക്ക്
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. വനിതാ ഡോക്ടറും പൊലിസുദ്യോഗസ്ഥരുമുള്പ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടര്‍ വന്ദനയെ ഉടന്‍ കിംസ് ആശുപത്രയിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്.
വീട്ടില്‍ വെച്ച് സന്ദീപ് ആക്രമണങ്ങള്‍ നടത്തിയ സന്ദീപിനെ ബന്ധുക്കളുടെ പരാതി പ്രകാരം പൊലിസെത്തി കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."