ഡോക്ടറുടെ കൊലപാതകം:പ്രതി സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്തു,
പ്രതി സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ്തല അന്വേഷണം നടത്തിയാണ് സസ്‌പെന്‍ഷന്‍. നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു ജി സന്ദീപ്.
അതേസമയം ജി സന്ദീപ് നേരത്തെ സസ്‌പെന്‍ഷനില്‍ ആയിരുന്നു എന്ന വാര്‍ത്ത തെറ്റാണ്. ഇപ്പോഴാണ് ഇയാളെ സ്‌പെന്‍ഡ് ചെയ്തതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സംഭവത്തില്‍ വിശദീകരണവുമായി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ രംഗത്തെത്തിയിരുന്നു. പ്രതി സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്നും ആ സമയത്ത് ഇയാള്‍ അക്രമാസക്തനായിരുന്നില്ലെന്നുമാണ് പൊലസിന്റെ വിശദീകരണം.
തന്നെ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് സന്ദീപ് 112 ലേക്ക് രാത്രി ഒരുമണിയോടെ വിളിക്കുന്നത്. ഉടനെ വിവരം സമീപത്തെ പൊലിസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലിസ് അയാളുടെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. അരക്കിലോമീറ്റര്‍ മാറി ഒരു വീടിന്റെ മുറ്റത്താണ് സന്ദീപ് ഉണ്ടായിരുന്നത്. നാട്ടുകാരും ഉണ്ടായിരുന്നു. മുറിവേറ്റ അയാള്‍ തന്നെ കൊല്ലാന്‍ വരുന്നു എന്നുവിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ക്യാഷ്വാലിറ്റിയില്‍ പരിശോധിച്ച ഡോക്ടര്‍ എക്‌സറേ എടുക്കുന്നതിനും മുറിവ് ഡ്രസ് ചെയ്യുന്നതിനുമായി ഡ്രസിംഗ് റൂമിലേക്ക് അയച്ചു. ഈ സമയത്താണ് പ്രതി അക്രമാസക്തമായത്.
ബന്ധുവിനെയാണ് ആദ്യം ആക്രമിച്ചത്. അതിന് ശേഷം പൊലീസുകാരെ ആക്രമിച്ചു. രണ്ട് പൊലീസുകാര്‍ ആക്രമിക്കപ്പെട്ടു. ഇതുകണ്ട് ഡോക്ടര്‍മാരും മറ്റുള്ളവരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പെട്ടന്ന് മുറിയിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ല.ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടന്ന് തന്നെ ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."