കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി
മുവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച് നല്കുന്ന എട്ടാമത് ബൈത്തുറഹ്മ (കാരുണ്യ ഭവനം) താക്കോല്‍ ദാനം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്‍ മജീദ്, നിയോജക മണ്ഡലം പ്രസിഡന്റ് എ.അബൂബക്കര്‍, ജനറല്‍ സെക്രട്ടറി എം.എം.സീതി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.രാജന്, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ, പഞ്ചായത്ത് പ്രസിഡന്റ് നൂര്ജഹാന് നാസര്‍, വാര്‍ഡ് മെമ്പര്‍ എം.പി.ഇബ്രാഹീം, വി.ഇ.നാസര്‍, കെ,കെ.ഇബ്രാഹിം ഹാജി, ജമാല്‍ ഇല്ലത്തുംകുടി, എം.എച്ച്.മൈതീന്‍, പി.എസ്.റഷീദ്, പി.എച്ച് ഇല്ല്യാസ്, ഇ.ജെ നജീബ്, റമീസ് മുതിരക്കാലായില്‍, ഷാനവാസ് പറമ്പില്‍, ഇ.എം അലികുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."