മുട്ടില്‍ മരംമുറിക്കേസ്: സാജന്റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്
വയനാട്: മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണവിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജന്റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. 1998ല്‍ റേഞ്ച് ഓഫിസറായിരുന്നപ്പോള്‍ വനഭൂമി തിരിച്ചു പിടിക്കുന്നതില്‍ വീഴ്ച വരുത്തിയതായാണ് റിപ്പോര്‍ട്ട്. നടപടികള്‍ പൂര്‍ത്തിയാക്കാതെ വനഭൂമി തിരിച്ചു പിടിച്ചുവെന്ന് മേലുദ്യോഗസ്ഥരെ അറിയിച്ചു. 2015ലെ ഡപ്യൂട്ടി കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിലാണ് ക്രമക്കേടുകള്‍ പരാമര്‍ശിക്കുന്നത്. വിവരങ്ങള്‍ ആരാഞ്ഞ് നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
മുട്ടില്‍ കേസ് അട്ടിമറിക്കാന്‍ സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജന് പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 15 കോടിയുടെ വീട്ടികൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാര്‍, മേപ്പാടി റേഞ്ച് ഓഫിസര്‍ എം.കെ.സമീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി.അഭിലാഷ് എന്നിവരെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന് തന്നെ,കള്ളക്കേസില്‍ കുടുക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കണ്ടെത്തല്‍. അതിന് വേണ്ടി മേപ്പാടി റേഞ്ച് ഓഫിസറുടെ താല്‍ക്കാലിക ഡ്രൈവര്‍ സി.എസ് ശ്രീകാന്തില്‍ നിന്ന് ഭീഷണിപ്പെടുത്തി കള്ളമൊഴി പറയിപ്പിച്ചത് ഐ.എഫ്.എസുകാരനായ എന്‍.ടി സാജനാണെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. നാലു ദിവസം കൊണ്ട് കീഴുദ്യോഗസ്ഥരെ കുടുക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."