തൂങ്ങാലി ആശുപത്രി നവീകരിക്കും: എല്‍ദോസ് കുന്നപ്പിള്ളി
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രമായ തൂങ്ങാലി ആശുപത്രി നവീകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ആശുപത്രി മാനേജ്മന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുവാനും തീരുമാനമായി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും എസ്റ്റിമേറ്റ് എടുക്കുന്നതിനുമായി സുപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി.
പുതുതായി ഒരു ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കാനും രോഗീ സൗഹൃദ ആശുപത്രിയാക്കാനും പുതുതായി ഒരു ശൗചാലയം നിര്‍മ്മിക്കാനും തീരുമാനമായി. വേങ്ങൂര്‍ പഞ്ചായത്തിലെ ക്രാരിയേലി നെടുങ്ങപ്ര സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന പുതിയ ടോയിലറ്റ് കോംപ്ലക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം വരുന്ന 29ന് നടക്കും. നിര്‍മാണ കമ്മിറ്റിയുടെ ചെയര്‍മാനായി പി.എസ് സുബ്രമണ്യനെയും സെക്രട്ടറി ആയി പി.വി മാത്തുക്കുട്ടിയേയും യോഗം തെരഞ്ഞെടുത്തു.
തുടര്‍ന്ന് എം.എല്‍.എ യുടെ നേതൃത്ത്വത്തില്‍ ഉപയോഗ ശൂന്യമായ മോര്‍ച്ചറിയും ശോചാനീയാവസ്ഥയിലുള്ള ഡോക്ക്ടര്‍ കോര്‍ട്ടേഴ്‌സും സന്ദര്‍ശിച്ചു. ക്വോര്‍ട്ടേഴ്‌സ് പുനരുദ്ദീകരിക്കാനും വരും കാലങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള സംവിധാനം ഒരുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാനും തീരുമാനമായി. ഹോസ്പിറ്റല്‍ മനേജ്മന്റ് കമ്മിറ്റിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനായി ഒ.പി ടിക്കറ്റ് രണ്ട് രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കാനും തീരുമാനിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ എല്ലാ മാസവും എച്ച്.എം.സി മീറ്റിംഗ് വിളിച്ച് ചേര്‍ക്കുവാനും ക്രിയാത്മകമായ എടപെടലുകള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു.
യോഗത്തില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ്, ബ്ലോക്ക് മെംബര്‍മാരായ സിസിലി ഇയ്യോബ്, സീന ബിജു, പഞ്ചായത്ത് മെംബര്‍മ്മാരായ ലീന ബിജു, പ്രീത സുകു, മെഡിക്കല്‍ ഓഫീസര്‍ സൈനബ, ഹെല്‍ത്ത് സുപ്രണ്ട് എസ്.എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."