വിദ്വേഷ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം: ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: വളര്‍ന്നുവരുന്ന തലമുറയിലേക്ക് മത സൗഹാര്‍ദത്തിന്റെ സന്ദേശം പകര്‍ന്ന് വിദ്വേഷ പ്രചാരണ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സുഹൃദ് സദസ്സില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃഗങ്ങളോടുള്ള അത്രയെങ്കിലും സ്‌നേഹം മനുഷ്യനോടുമുണ്ടാകണം. അല്ലെങ്കില്‍ രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്കാവും.
രാജ്യത്ത് മതസൗഹാര്‍ദ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണ്. മതങ്ങളുടെ അടിസ്ഥാന തത്വം സൗഹാര്‍ദവും സ്‌നേഹവുമാണ്. എനിക്ക് എന്റെ മതം, അവര്‍ക്ക് അവരുടെ മതം എന്നാണ് ഇസ്‌ലാം പറയുന്നത്. പരസ്പര രഞ്ജിപ്പിലൂടെ മനുഷ്യ സ്‌നേഹം വളര്‍ത്തിയെടുക്കാന്‍ മതനേതാക്കളും പണ്ഡിതന്‍മാരും പ്രത്യേകം ശ്രദ്ധിക്കണം. ലീഗ് ആവിര്‍ഭാവ കാലം മുതല്‍ നടത്തിവരുന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് സാദിഖലി തങ്ങളുടെ പര്യടനവും സുഹൃദ് സദസ്സുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."