HOME
DETAILS

സുരക്ഷിത സമ്പാദ്യം വ്യക്തിജീവിതത്തിൽ

  
backup
June 23 2022 | 20:06 PM

article-4856245632-2


മനുഷ്യജീവിതത്തിൻ്റെ സർവമേഖലകളെയും സ്പർശിക്കുന്ന മൂല്യസംഹിതകളാണ് വിശുദ്ധ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്. വൈയക്തികവും സാമൂഹികവുമായ എല്ലാ വ്യവഹാരങ്ങളെയും അവയുടെ മൂല്യങ്ങൾ ചോർന്നുപോകാതിരിക്കാൻ ആവശ്യമായ നിയമങ്ങളെക്കൊണ്ട് വിശുദ്ധദീൻ സംരക്ഷിച്ചിട്ടുണ്ട്. ആ നിയമങ്ങൾക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോഴാണ് വിശ്വാസിയുടെ ജീവിതം സമ്പൂർണമാകുന്നത്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് സാമ്പത്തിക മേഖലയിൽ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള മൂല്യസന്ദേശങ്ങൾ.


മനുഷ്യൻ്റെ ആത്യന്തിക പുരോഗതി ലക്ഷ്യംവച്ചുള്ള നിയമനിർമാണങ്ങളാണ് ഇസ്‌ലാമിലുള്ളത്. അതിനാൽതന്നെ ഇൗ സാമ്പത്തികവ്യവസ്ഥ സമ്പൂർണവും ജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനൽകുന്നതുമാണ്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയോട് നീതിപുലർത്തി ജീവിക്കാൻ സാധിക്കുന്നവർക്ക് ആ സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുമെന്നതിൽ സംശയമില്ല.
പലിശയെ പൂർണമായും നിരോധിക്കുകയും സമ്പൂർണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയെ മറ്റുള്ള സാമ്പത്തിക വ്യവസ്ഥിതികളിൽ നിന്ന് വേറിട്ടുനിർത്തുന്ന ഏറ്റവും പ്രധാന ഘടകം. പലിശമുക്ത സാമ്പത്തികവ്യവസ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പലിശ വാങ്ങുവാനും കൊടുക്കുവാനും കടങ്ങൾ അധികരിപ്പിക്കുവാനുള്ള പ്രോത്സാഹനങ്ങൾ ആധുനിക സാമ്പത്തിക വ്യവസ്ഥയിൽ വളരെ പ്രകടമാണ്. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന നയങ്ങൾ ഇതിൽനിന്ന് വ്യത്യസ്തവും സന്തുലിതമായ സാമ്പത്തിക സ്ഥിതിയെ പരിശീലിപ്പിക്കുന്നതുമാണ്.


വിശുദ്ധ ഖുർആൻ പറയുന്നു: 'സത്യവിശ്വസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സാക്ഷാൽ മുഅ്മിനുകളാണെങ്കിൽ കിട്ടാനുള്ള പലിശ വിട്ടുകളയുകയും ചെയ്യുക. അങ്ങനെയനുവർത്തിക്കുന്നില്ലെങ്കിൽ അല്ലാഹുവിങ്കലും റസൂലിങ്കലും നിന്നുള്ള യുദ്ധത്തെപ്പറ്റിയറിയുക! പശ്ചാത്തപിക്കുന്നുവെങ്കിൽ മൂലധനം നിങ്ങൾക്കുണ്ടാകും. നിങ്ങൾ അക്രമികളോ അക്രമവിധേയരോ ആകരുത്. സാമ്പത്തിക പ്രയാസമുള്ള ഒരാളുണ്ടെങ്കിൽ സൗകര്യാവസ്ഥവരെ ഇടനൽകണം. വിവരമുള്ളവരാണു നിങ്ങളെങ്കിൽ ദാനമായി വിട്ടുകൊടുക്കുകയാണ് ഏറ്റവും നല്ലത്'(അൽ ബഖറ: 278-280).
പലിശാധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥയെ മുന്നോട്ടുവയ്ക്കുന്നത് ആക്രമിക്കപ്പെടാനും അക്രമങ്ങൾ സൃഷ്ടിക്കപ്പെടാനുമുള്ള വഴിയൊരുക്കുകയാണ് ചെയ്യുക എന്നതാണ് ഖുർആനിക അധ്യാപനം. സാമ്പത്തിക വിനിമയങ്ങളിൽ പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട മൂല്യങ്ങളാണ് മേൽസൂക്തത്തിലൂടെ വ്യക്തമാക്കിയത്.


ആധുനിക സമ്പദ്‌വ്യവസ്ഥ പലിശയുടെ ഉപഭോക്താക്കളെയും കടക്കാരെയും കൂടുതൽ നിർമിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ചില പ്രത്യേക വ്യക്തികളിലേക്ക് സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രീകരിക്കുകയും മറ്റനേകം കോടി ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയും ചെയ്യുക എന്ന വളരെ അപകടകരമായ സ്ഥിതിയാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈയൊരു അസമത്വത്തിന് മൂലകാരണം നിരുപാധിക പലിശ വിനിമയങ്ങളാണ് എന്നതാണ് യാഥാർഥ്യം.


ദാരിദ്ര്യവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്നതിൽ ഇത്തരം സാമ്പത്തിക നയങ്ങൾക്ക് ചെറുതല്ലാത്ത പങ്കുമുണ്ട്. ഏതു സാമ്പത്തിക ഇടപാടിലും വഞ്ചനാപരമായ സമീപനം ഒരിക്കലും ഉണ്ടാകരുതെന്നത് ഇസ്‌ലാമിൻ്റെ കർശന നിർദേശമാണ്. അതുകൊണ്ടുതന്നെയാണ് സാമ്പത്തിക കാര്യങ്ങൾക്ക് വളരെ സുതാര്യമായ നിയമങ്ങൾ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്നത്. തിരിച്ച് ലാഭം പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരു കടമിടപാടുകളും മതം അനുവദിക്കുന്നില്ല. കടം കൊടുക്കുക എന്നതിനെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനാകർമമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. കടം കൊടുക്കുന്നതിലൂടെ കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിനെ നിശിതമായി വിമർശിക്കുന്നുണ്ട്. കടം നൽകുക എന്നത് ഒരിക്കലും ഒരു വരുമാനമാർഗമല്ല. അതൊരു വരുമാനമാർഗ്ഗമായി കാണുമ്പോഴാണ് സാമ്പത്തികശേഷിയുള്ള ആളുകൾ ആപേക്ഷികമായി സാമ്പത്തികശേഷി കുറഞ്ഞ ആളുകളെ കടങ്ങൾ സ്വീകരിക്കാൻ വേണ്ടി പ്രേരിപ്പിക്കുകയും അതുവഴി ശേഷിയുള്ളവരിലേക്ക് കൂടുതൽ ധനം കേന്ദ്രീകരിക്കുകയും ചെയ്യുന്നത്. ഇത് സമൂഹത്തിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ.


ധനത്തെ വിൽപന വസ്തുവാക്കുന്നതോ ഉൽപന്നമാക്കുന്നതോ ഇസ്‌ലാം അനുവദിക്കുന്നില്ല.പണം വിനിമയോപാധിയും വസ്തുക്കളുടെ മൂല്യമളക്കാനുള്ളതുമാണെന്നാണ് ഇമാം ഗസാലി (റ) രേഖപ്പെടുത്തിയത്. അതായത് പണം ഒരു വിൽപനച്ചരക്കല്ല. വിപണനം നടത്തുവാൻ പറ്റുന്ന ഒരു ഉൽപ്പന്നമല്ല. അത് വിനിമയോപാധിയാണ്. വിനിമയം നടത്താൻ വേണ്ടിയല്ലാതെ വിൽപ്പനച്ചരക്കായി പണത്തെ സമീപിക്കുക എന്നത് പണത്തിന്റെ സ്വാഭാവികമായ പ്രകൃതിക്ക് എതിരാണ്. എന്നാൽ ആധുനിക സാമ്പത്തികവ്യവസ്ഥ പണത്തിൽ നിന്ന് പണത്തെ ഉത്പാദിപ്പിക്കാനാണ് ശ്രമിക്കുന്നതും പ്രോത്സാഹനം നൽകുന്നതും. ഇത് സാമ്പത്തിക സന്തുലിതാവസ്ഥ തകർക്കാൻ കാരണമാകും. പണത്തെ അതിൻ്റെ സ്വാഭാവികമായ പ്രകൃതി അനുസരിച്ച് പരിഗണിക്കാതെ അതിനെ കേവലം വിൽപ്പനച്ചരക്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തിയതുകൊണ്ടാണ് സമൂഹത്തിൽ ഇത്തരം വലിയ സാമ്പത്തിക അസമത്വങ്ങൾ ഉണ്ടായത്.


പുതിയ കാലത്ത് വിവിധ പേരുകളിലും ശീർഷകങ്ങളിലുമായി അവതരിപ്പിക്കപ്പെടുന്ന സാമ്പത്തിക വ്യവഹാരങ്ങളും കച്ചവട രീതികളുമൊക്കെ മേൽപ്പറഞ്ഞ രീതിയിൽ പണത്തിൽ നിന്ന് പണത്തെ ഉത്പാദിപ്പിക്കുകയാണ്. അത് മതപരമായി സാധുതയില്ലാത്തതാണെന്നു മാത്രമല്ല സമൂഹത്തിൻ്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുന്നതുമാണ്. അതുകൊണ്ട് ഏതു കച്ചവട രീതികൾ സ്വീകരിക്കുകയാണെങ്കിലും സാമ്പത്തിക ഇടപാടുകളെ സമീപിക്കുകയാണെങ്കിലും വിശുദ്ധ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനപരമായ സാമ്പത്തിക മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വ്യവഹാരങ്ങളിൽ മാത്രം ഏർപ്പെടാൻ ശ്രദ്ധിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.


സാമ്പത്തിക വിനിമയങ്ങളിൽ മതനിയമങ്ങൾ പാലിക്കാതിരിക്കുന്നവർക്കെതിരേ ശക്തമായ മുന്നറിയിപ്പും താക്കീതുമാണ് അല്ലാഹുവിൻ്റെ ദീൻ നൽകിയിട്ടുള്ളത്. ഖുർആൻ പറയുന്നു: 'അക്രമ പ്രവർത്തനങ്ങളനുവർത്തിക്കുക, ദൈവമാർഗത്തിൽനിന്നു ആളുകളെ ധാരാളമായി തടയുക, നിരോധിക്കപ്പെട്ടിട്ടും പലിശവാങ്ങുക, ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുക എന്നീ കുറ്റങ്ങൾ ചെയ്തതുമൂലം അനുവദനീയമായിരുന്ന പല നല്ല വസ്തുക്കളും ജൂതന്മാർക്കു നാം നിഷിദ്ധമാക്കുകയുണ്ടായി. അവരിൽ നിന്നു സത്യനിഷേധികളായവർക്ക് വേദനാജനകമായ ശിക്ഷ നാം ഒരുക്കിവച്ചിരിക്കുന്നു'(നിസാഅ് -160,161).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago