ഖത്തർ ലോകകപ്പിന് ഇനി 150 നാൾ ദൂരം
ദോഹ
ഖത്തർ ലോകകപ്പിലേക്ക് ഇനി 150 ദിവസത്തിന്റെ ദൂരം കൂടി മാത്രം. ഏറ്റവും അത്യാദുനികവും ആഡംബരപൂർണവുമായി സൗകര്യമൊരുക്കി ഒരു വർഷമായി ഖത്തർ ലോകകപ്പിനെയും കാത്തിരിപ്പാണ്. എട്ട് വേദികളിലായിട്ടാണ് ലോകകപ്പിന് പന്തുരുളുന്നത്. അവസാനമായി 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പെന്ന പ്രത്യേകതയും ഖത്തർ ലോകകപ്പിനുണ്ട്.
അമേരിക്കയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കുമെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫിഫ ലോകകപ്പിന്റെ 22മത് എഡിഷനാണ് ഖത്തറിൽ നടക്കുക. നബംവർ 21ന് അൽ തുമാമ സ്റ്റേഡിയത്തിൽ സെനഗലും - നെതർലൻഡ്സും തമ്മിലാണ് ഖത്തർ ലോകകപ്പിന്റെ ആദ്യ മത്സരം നടക്കുന്നത്. ടെക്നോളജികൊണ്ടും സൗകര്യം കൊണ്ടും അത്ഭുതം തീർക്കുന്ന ലോകകപ്പായിരിക്കും ഖത്തറിൽ നടക്കുക. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങൾ തമ്മിൽ 20 മിനുട്ട് മാത്രം യാത്ര ചെയ്ത് എത്താവുന്ന ദൂരത്തിലാണ്. അതിനാൽ ഒരു മത്സരം കഴിഞ്ഞ് മറ്റൊരു ഗ്രൗണ്ടിൽ അനായാസം എത്താൻ കഴിയും. സ്റ്റേഡിയങ്ങിലേക്കുള്ള യാത്രക്കായി പ്രത്യേക ഇലക്ട്രിക് ബസുകളും മെട്രോ ട്രെയിനിന്റെയും സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാഴ്ച മുൻപായിരുന്നു ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾ പൂർത്തിയായത്. മത്സരം നടക്കുന്ന എല്ലാ സ്റ്റേഡിയത്തിലും എയർ കണ്ടീഷൻ സൗകര്യവും ഖത്തർ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."