HOME
DETAILS
MAL
150 രൂപയ്ക്ക് ഏറെക്കാലം വാക്സിന് നല്‍കാനാവില്ലെന്ന് ഭാരത് ബയോടെക്
backup
June 15 2021 | 21:06 PM
ഹൈദരാബാദ്: ഡോസൊന്നിന് 150 രൂപയ്ക്ക് ഏറെക്കാലം കേന്ദ്രത്തിനു വാക്സിന് നല്കാന് കഴിയില്ലെന്ന് കൊവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്.
നിലവില്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വാക്സിനുകളില്‍ 50 ശതമാനവും കേന്ദ്രത്തിനാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് വാക്സിന് വില്‍ക്കുന്നത്.
പുതിയ വാക്സിന് നയം അനുസരിച്ച് ആകെ ഉത്പാദനത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് തങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വില്ക്കാനാവുന്നത്. ഭൂരിഭാഗവും കുറഞ്ഞ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നല്‍കേണ്ടി വരുന്നു. വാക്സിന് വികസിപ്പിക്കാനും പരീക്ഷണത്തിനും നിര്മിക്കാനുമായുള്ള സൗകര്യങ്ങള്‍ക്ക് 500 കോടി കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."