അഭയ കേസ്; ഫാ.കോട്ടൂരിനും സ്റ്റെഫിക്കും ഉപാധികളോടെ ജാമ്യം
സ്വന്തം ലേഖകന്‍
കൊച്ചി
സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സി.ബി.ഐ കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ചാണ് ഒന്നാം പ്രതിയായ ഫാ.
തോമസ് കോട്ടൂരിനും മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്കും ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. 5 ലക്ഷം രൂപ കെട്ടി വയ്ക്കണം. സംസ്ഥാനം വിടരുത്. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
രണ്ടാം പ്രതി ജോസ് പിതൃക്കയിലിന് ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അര്‍ഹരാണെന്നും തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്നുമാവശ്യപ്പെട്ടു നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും പ്രതികള്‍ വാദിച്ചു. ഈ അപ്പീലില്‍ വിധി വരുന്നതു വരെ ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
വിചാരണ കോടതി കണ്ടെത്തിയ ഒമ്പത് കാരണങ്ങള്‍ സൂക്ഷ്മ വിശകലനം നടത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ വൈരുധ്യം പ്രകടമാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ബെഞ്ച് ഇവയെ ശരിയായി പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി.
എന്നാല്‍ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല.
കോട്ടയം ബി.സി.എം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെൻത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2020 ഡിസംബര്‍ 23ന് കേസില്‍ ഫാ. കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സ്റ്റെഫിയെ ജീവപര്യന്തം തടവിനും സി.ബി.ഐ കോടതി ശിക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."