കാലാവധി കഴിഞ്ഞിട്ടും പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചില്ലെന്ന്; സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പ്രസിഡന്റ്
പത്തനംതിട്ട: എല്‍.ഡി.എഫ് സ്വതന്ത്രയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. പുറംമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു എല്‍.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ കയ്യേറ്റം ഉണ്ടായതെന്നാണ് ആരോപണം. ഇതിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ ആരോപിച്ചു.
നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം സൗമ്യയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞുവെന്നാണ് സി.പി.എം പറയുന്നത്. എന്നിട്ടും ഇവര്‍ രാജിവയ്ക്കാത്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. എന്നാല്‍ അങ്ങനെ ഒരു കരാര്‍ ഇല്ലെന്നാണ് സൗമ്യ പറയുന്നത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് അംഗങ്ങളും വിട്ടുനിന്നതോടെ വോട്ടെടുപ്പ് നടന്നില്ല.
ഇതിനുശേഷം ഇന്ന് പഞ്ചായത്ത് ഓഫിസിലേക്ക് വരുന്നതിനിടെ സി.പി.എം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രസിഡന്റിനെ തടഞ്ഞി കൈയേറ്റെ ചെയ്തതെന്നാണ് പരാതി. കയ്യേറ്റത്തിനെതിരെ പൊലിസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
അതേസമയം കയ്യേറ്റം ചെയ്തെന്നത് അടിസ്ഥാന രഹിതമാണെന്നും ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."