HOME
DETAILS

തൊഴിലാളികളുടെ ആനുകൂല്യങ്ങൾകവർന്നെടുക്കുന്ന ഇ.എസ്.ഐ

  
backup
May 12 2023 | 20:05 PM

esi-which-steals-the-benefits-of-the-workers
ESI which steals the benefits of the workers


എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ(ഇ.എസ്.ഐ) രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ചികിത്സാസഹായവും ചികിത്സാചെലവും മറ്റു സഹായങ്ങളും നൽകുന്ന സ്ഥാപനമാണ്. പ്രോവിഡന്റ് ഫണ്ടുപോലെ തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനവുമാണിത്. ആയിരക്കണക്കിന് ആശുപത്രികളും ഡിസ്പൻസറികളുമെല്ലാം വിവിധ ഭാഗങ്ങളിൽ ഇതിനു കീഴിൽ പ്രവർത്തിച്ചുവരികയാണ്. എന്നാൽ ഫലപ്രദ രീതിയിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഇ.എസ്.െഎ ആശുപത്രികളിൽ മഹാ ഭൂരിപക്ഷത്തിലും ഇല്ല.
ഇ.എസ്‌.ഐയിൽ അംഗങ്ങളായ തൊഴിലാളികൾക്കാണ് ഈ ചികിത്സാ സഹായവും മറ്റും ലഭിക്കുന്നത്. അംഗങ്ങളാകുന്നതിൽ വലിയ നിയന്ത്രണങ്ങളാണുള്ളത്. നിശ്ചിത ശമ്പളപരിധിയിൽ കൂടുതൽ വേതനമുള്ളവർക്ക് ഇ.എസ്‌.ഐ അംഗത്വം ലഭിക്കുകയില്ല. ഈ നിയന്ത്രണങ്ങൾ പൊളിച്ചെഴുതുകയാണ് അടിയന്തരമായി വേണ്ടത്. ചെറിയ മാറ്റങ്ങൾ മാത്രം കൈകൊണ്ടുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ വർഷം ഇ.എസ്‌.ഐ ബോർഡ് യോഗം എടുത്തിട്ടുള്ളത്. നിർഭാഗ്യവശാൽ അതുപോലും ഇതുവരെ നടപ്പാക്കിയിട്ടില്ല.


ഇ.എസ്‌.ഐ പദ്ധതിയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അവർക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹമാകാനുള്ള ശമ്പള പരിധി വർധിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. പദ്ധതിയിലെ ആകെ സ്ത്രീ പങ്കാളിത്തം ഇപ്പോൾ 16% മാത്രമാണ്. മൂന്നേകാൽ കോടി തൊഴിലാളികളാണ് നിലവിൽ ഇ.എസ്.ഐ പദ്ധതിയിലുള്ളത്. ഇവരിൽ 52 ലക്ഷമാണ് സ്ത്രീ പങ്കാളിത്വം.
രാജ്യത്തെ തൊഴിലാളികൾ വലിയ പ്രതീക്ഷയോടെ കാണുന്ന ഇ.എസ്‌.ഐയെ തകർക്കുന്നതിനും നിലവിലുള്ള ആനുകൂല്യങ്ങൾ പോലും ഇല്ലാതാക്കുന്നതിനുമാണ് ഇ.എസ്‌.ഐ ബോർഡ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇ.എസ്‌.ഐ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്ധ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ഇവ എടുത്തുകളഞ്ഞിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാരും ഇ.എസ്‌.ഐ അധികൃതരും നടത്തുന്നത്. ഗുരുതര അസുഖങ്ങൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രികളിലേക്ക് പെട്ടെന്ന് റഫർ ചെയ്തിരുന്ന സൗകര്യം വെട്ടിച്ചുരുക്കാനാണ് ബോർഡ് തീരുമാനം. ഇ.എസ്‌.ഐ ആശുപത്രികളിലെ സൗകര്യം വർധിപ്പിച്ച് മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്നത് ചുരുക്കാനാവശ്യപ്പെട്ട് ആശുപത്രികൾക്ക് ഇ.എസ്‌.ഐ മെഡിക്കൽ കമ്മിഷണർ കത്തയച്ചിരിക്കുകയാണ്. മറ്റൊരു മാർഗവും ഇല്ലെങ്കിൽ മാത്രമേ റഫറൻസ് അനുവാദിക്കാവൂ എന്നാണ് നൽകിയിരിക്കുന്ന നിർദേശം.


ഇ.എസ്‌.ഐയിൽ നിർണായക തീരുമാനങ്ങൾ എടുത്തിരുന്നത് തൊഴിലാളി സംഘടനകളുടെയും കോർപറേഷൻ ഭരണസമിതി അംഗങ്ങളുടെയും അഭിപ്രായം തേടിയ ശേഷമായിരുന്നു. എന്നാൽ റഫറൽ സംവിധാനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചപ്പോൾ അത്തരം നടപടികൾ പാലിച്ചില്ല. ഹൃദ്രേഗം, അർബുദം, അവയവമാറ്റം എന്നീ മേഖലകളിൽ റഫറൽ സംവിധാനം ഏറെ പ്രയോജനകരമായിരുന്നു. ഇനിമുതൽ ഇ.എസ്‌.ഐ ആശുപത്രികളിൽ നിന്ന് സർക്കാർ ആശുപത്രികളിലേക്ക് രോഗികളെ റഫർ ചെയ്താൽ മതിയെന്നാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിലെ വിദഗ്ധ ചികിത്സ ഭാഗികമായി നിഷേധിക്കുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുക.


കേരളത്തിൽ പത്ത് ലക്ഷത്തോളം തൊഴിലാളികളാണ് ഇ.എസ്‌.ഐയിൽ അംഗങ്ങളായിട്ടുള്ളത്. ഇ.എസ്.ഐ നിയമത്തിലെ സെക്ഷൻ 59 ഉപവകുപ്പ് 2 പ്രകാരം ചികിത്സ മാനദണ്ഡങ്ങളിൽ പ്രധാന മാറ്റം വരുത്തുമ്പോൾ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികൾ കൂടി അംഗങ്ങളായ ഇ.എസ്‌.ഐ കോർപറേഷൻ ബോർഡിന്റെ അനുമതി നിർബദ്ധമാണ്. ഈ തീരുമാനം നഗ്നമായി ലംഘിച്ചുകൊണ്ടാണ് റഫറൽ ആശുപത്രികളെ ആശ്രയിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഇല്ലാതാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.


ഇ.എസ്‌.ഐയും പ്രോവിഡന്റ് ഫണ്ടും അതുപോലുള്ള തൊഴിലാളി ക്ഷേമ പദ്ധതികളും ആരുടെയും ഔദാര്യമല്ല. തൊഴിലാളികൾ ശക്തമായ പ്രവർത്തനത്തിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും നേടിയെടുത്തതാണിവ. ഈ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും അവകാശവുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago