സി.കെ ജാനുവിന് കോഴ നല്‍കിയെന്ന പരാതി; സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ്
കല്‍പ്പറ്റ: സി.കെ ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി എസ്.എച്ച്.ഒക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
ഐപിസി 171-ഇ, 171എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്നാണ് നിര്‍ദ്ദേശം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഹരജിയിലാണ് നിര്‍ണായകമായ കോടതി ഇടപെടല്‍.
എന്‍.ഡി.എ മുന്നണിയില്‍ ചേരാന്‍ സി.കെ ജാനുവിന് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് കെ.സുരേന്ദ്രന് 10 ലക്ഷം കൈമാറിയെന്നാണ് ജെ.ആര്.പി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ ആരോപണം. പ്രസീത ആരോപിക്കുന്ന അതേദിവസം ജാനുവും പ്രസീതയും ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. ആറിന് ഹോട്ടലില്‍ എത്തിയ ഇവര്‍ എട്ടുവരെ പ്രസീത ആരോപിക്കുന്ന 503-ാം നമ്പര്‍ മുറിയില്‍ താമസിച്ചുവെന്നുമുള്ള കാര്യങ്ങളും ഹോട്ടല്‍ ബില്ലില്‍നിന്ന് വ്യക്തമായിരുന്നു.
ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ആര്.ജെ.പി നേതാവ് പ്രസീത പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."