മോഖ തീരം തൊട്ടു; 250 കി.മീ വേഗത; അതീവ ജാഗ്രതാ നിര്‍ദ്ദേശം
മോഖ തീരം തൊട്ടു; 250 കി.മീ വേഗത; അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് തീരംതൊട്ടു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വോഗതത്തിലെത്തുന്ന മോഖ ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരങ്ങളില്‍ കനത്ത നാശം വിതക്കുമെന്നാണ് വിലയിരുത്തല്‍. ലക്ഷക്കണക്കിന് ആളുകളെയാണ് താമസസ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത്. നാലായിരത്തില്‍ അധികം സുരക്ഷാ ക്യാംപുകളും സജ്ജീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്.
We hope that everyone in the path of #Mocha stays safe, including vulnerable refugees and displaced#EarlyWarningsForAll https://t.co/TTW8V6qj8e
— World Meteorological Organization (@WMO) May 14, 2023
സെന്റ് മാര്‍ട്ടിന്‍ ദ്വീപ് വെള്ളത്തിനടിയില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്ന്. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപാണ് ഇത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 15 മുതല്‍ 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."