HOME
DETAILS

19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10,620 ആയി

  
backup
May 14 2023 | 14:05 PM

samastha-madrasa

19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10,620 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്‌റസകളുടെ എണ്ണം 10,620 ആയി. ദാറുസ്സലാം മദ്‌റസ സി.എം നഗര്‍, എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ മാഹിനാബാദ്, കാസര്‍കോട്, രിഫാഇയ്യ മദ്‌റസ, പുത്തന്‍വീട്, കൊയ്യോട്, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ മദ്‌റസ, വടക്കുമ്പാട്, നാരകശേരി അഹമ്മദ് അബൂബക്കര്‍ മുസ് ലിയാര്‍ സ്മാരക ഖുവ്വത്തുല്‍ ഇസ് ലാം മദ്‌റസ, അങ്ങാടിപ്പൊയില്‍, നൂറുല്‍ ഹുദാ സെക്കന്‍ഡറി മദ്‌റസ, തിരുവമ്പാടി, സുബുലുസ്സലാം ഇസ് ലാമിക് സെന്റര്‍, ഊരത്ത് പന്നിവയല്‍, കുറ്റ്യാടി, ഇര്‍ശാദുസ്വിബിയാന്‍ ബ്രാഞ്ച് മദ്‌റസ, ആനോത്ത്, വയനാട്, അല്‍ മദ്‌റസത്തുല്‍ ഫലാഹിയ്യ, വലിയപറമ്പ്, പുളിക്കല്‍, ഖുവ്വത്തുല്‍ ഇസ് ലാം മദ്‌റസ, കോടങ്ങാട്, കൊണ്ടോട്ടി, തഅ്‌ലീമുല്‍ ഹുദ മദ്‌റസ, പുന്നക്കാട്, മദ്‌റസത്തുന്നൂര്‍, മീന്‍ചിറ, മിനിക്കാപ്പില്‍, തിരൂരങ്ങാടി, നൈസ് പബ്ലിക് സ്‌കൂള്‍ മദ്‌റസ, ആലത്തിയൂര്‍, തൃപ്പങ്ങോട്, അല്‍ മുബാറക് മദ്‌റസ, മയിലാടിക്കുന്ന് കപ്പൂര്‍, മദ്‌റസത്തുല്‍ ബയാന്‍, കീരിത്തോട്, പട്ടാമ്പി, മദ്‌റത്തുല്‍ ഖാദിരിയ്യ, പന്നിയടി, നെടുമ്പുര, തസ്‌കിയത്തുല്ലാബ് മദ്‌റസ, ചെമ്പറക്കി, മിഫ്താഹുല്‍ ഉലൂം മദ്‌റസ, വെസ്റ്റ് നൂലേലി, എറണാകുളം എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ നടപ്പാക്കുന്ന കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സീറ്റുകള്‍ ഉറപ്പുവരുത്താന്‍ നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമ്മര്‍ മുസ് ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ് ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ് ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി കൂരിയാട്, ആദൃശേരി ഹംസക്കുട്ടി മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ഹമീദ്, എം.സി മായിന്‍ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി, ഇസ്മയില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ് ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  18 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  18 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  18 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  19 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  19 days ago