കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നിന്റെ വമ്പൻ ശേഖരം പിടിയിൽ; ലൈസൻസ് ഇല്ലാത്ത തോക്കുകളും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നിന്റെ വമ്പൻ ശേഖരം അധികൃതര്‍ പിടികൂടി. അഞ്ച് ലൈസൻസില്ലാത്ത തോക്കുകളും വെടിമരുന്നും ഉൾപ്പെടെയാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ലക്ഷക്കണക്കിന് കാപ്റ്റഗണ്‍, 152 കിലോഗ്രാം മയക്കുമരുന്ന്, ഒരു ദശലക്ഷം ലിറിക്ക ഗുളികകള്‍ , ഒന്നര ലക്ഷം ക്യാപ്റ്റഗൺ ഗുളികകള്‍ , എട്ട് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. ഇവ കടത്താൻ ശ്രമിച്ച പ്രതികളെയും പിടികൂടിയിട്ടുണ്ട്.
വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമമാണ്, ഡ്രഗ് കൺട്രോളും , കോസ്റ്റ് ഗാർഡും, കസ്റ്റംസ് അധികൃതരും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. ലഹരിവസ്തുക്കളുടെ വില്‍പനയും കടത്തും തടയാൻ കുവൈത്ത് ശക്തമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. മയക്കുമരുന്ന് വില്‍പനക്കാര്‍ക്കെതിരെയും കടത്തുകാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും രാജ്യം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതയിലാണെന്നും ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ ഖാലിദ് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ്, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."