HOME
DETAILS

പൊടിപിടിച്ചു കിടന്ന സ്‌കാനിങ് മെഷീന്‍ അഞ്ചു വര്‍ഷത്തിനു ശേഷം പ്രവര്‍ത്തന സജ്ജമാകുന്നു

  
backup
August 22 2016 | 20:08 PM

%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95


കോട്ടയം:  അഞ്ചു വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന  ജില്ലാ  ആശുപത്രിയിലെ   സ്‌കാനിങ് മെഷീന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് സജ്ജമാകാന്‍ വഴി തുറന്നു.
2011 ഡിസംബറിലാണ് സ്‌കാനിങ് മെഷീന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശുപത്രിയ്ക്ക് അനുവദിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായ  ആയിരക്കണക്കിന് രോഗികള്‍ക്ക് ഗുണകരമാകുന്ന  സ്‌കാനിങ് മെഷീനാണ് വര്‍ഷങ്ങളായി ഉപയോഗിക്കാതെ പൊടി പിടിച്ച് കിടന്നത്.  
ആശുപത്രിയുടെ ഭരണതലപ്പത്ത് മാറി വന്നവര്‍  സാങ്കേതിക കാരണങ്ങളുടെ പേരിലാണ് സ്‌കാനിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് നീട്ടിക്കൊണ്ടു പോയത്. കോട്ടയം ജില്ലാ ആശുപത്രിയായിരുന്നപ്പോള്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഭരണം . ജില്ലാ പഞ്ചായത്ത് അധികൃതരും  മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോട് ഉദാസീനമായ  നിലാപടാണ് സ്വീകരിച്ചത്.
ഇക്കാലയളവില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ സാധാരണക്കാരുള്‍പ്പെടെ രോഗനിര്‍ണയത്തിനായി  വന്‍തുക മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയായിരുന്നു. ആശുപത്രിയ്ക്കു പരിസരത്തുള്ള സ്വകാര്യ സ്‌കാനിങ് സെന്ററുകള്‍ ഈ സാഹചര്യം മുതലെടുത്ത് കൊള്ളലാഭം നേടി. പാവപ്പെട്ട രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരിയുടെയം ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ പാരാ ലീഗല്‍ വാളണ്ടിയര്‍ ലത്തീഫ് മാനത്തുകാടന്റേയും ഇടപെടലാണ് സ്‌കാനിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
വരുന്ന മാസം ആദ്യത്തോടെ സ്‌കാനിങ് മെഷീന്‍ പ്രവര്‍ത്തനസജ്ജമാവുമെന്നാണ് അറിയുന്നത്.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  33 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  41 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago