സഹായമായി ലഭിച്ച പണവും വള്ളവും തട്ടിയെടുത്തു; പൊലിസില്‍ പരാതി നല്കി കുമരകം രാജപ്പന്
കോട്ടയം: പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ പ്രത്യേക അഭിനന്ദനം ലഭിച്ച കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കള്‍ തട്ടിയെടുത്തതായി പരാതി. അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കോട്ടയം എസ്പിക്ക രാജപ്പന് പരാതി നല്കി. രാജപ്പന്റെ സഹോദരി, ഭര്‍ത്താവ്, മകന് എന്നിവര്‍ക്കെതിരെയാണ് പരാതി.
തന്റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് 5,08,000 രൂപ പിന്‍വലിക്കുകയും തന്റെ രണ്ടു വള്ളങ്ങള്‍ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പന് പരാതിയില്‍ പറയുന്നു.
ബുധനാഴ്ച ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് ഫെബ്രുവരിയില്‍ പണം മുഴുവന്‍ പിന്‍വലിച്ച വിവരം അറിയുന്നതെന്നും രാജപ്പന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
വള്ളത്തില്‍ കറങ്ങി വേമ്പനാട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്തിനിടെ അഭിനന്ദിച്ചിരുന്നു.
ശേഷം നിരവധി പേര് ഇദ്ദേഹത്തിന് സംഭാവനയുമായി രംഗത്തെത്തിയിരുന്നു. പണം എത്തിയത് സഹോദരിയുടെയും രാജപ്പന്റെയും ജോയിന്റ് അക്കൗണ്ടിലായിരുന്നു. ഇതില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. നിര്‍ധന കുടുംബത്തില്‍ വളര്‍ന്ന രാജപ്പന് പോളിയോ ബാധിതന് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."