HOME
DETAILS

ട്വിറ്ററിനോടും ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരോടും പാര്‍ലമെന്ററി സമിതി ഇന്ന് വിശദീകരണം തേടും

  
backup
June 18 2021 | 07:06 AM

national-shashi-tharoor-led-panel-to-question-twitter-it-ministry-today2021

ന്യൂഡല്‍ഹി: ട്വിറ്ററിനോടും ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരോടും പാര്‍ലമെന്ററി സമിതി ഇന്ന് വിശദീകരണം തേടും. ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമക്കുരുക്ക് മുറുക്കിയതിന് പിന്നാലെയാണ് നടപടി. ട്വിറ്റര്‍ ഇന്ത്യ പ്രതിനിധികളും വിവരസാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരാകും.

പാര്‍ലമെന്ററി സ്ഥിരംസമിതി ഈ വിഷയത്തില്‍ അവരുടെ വിശദീകരണങ്ങള്‍ കേള്‍ക്കും. ഇതില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ സ്ത്രീ സുരക്ഷക്ക് പ്രത്യേക ഊന്നല്‍ നല്‍കും.

പുതിയ ഐ.ടി നിയമങ്ങളെക്കുറിച്ചുള്ള നിലപാട് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ മോദി സര്‍ക്കാറും ട്വിറ്ററും ഏറ്റുമുട്ടലിലാണ്. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ ഉന്നത ജീവനക്കാരെ വിളിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദിച്ച വിഡിയോയുമായി ബന്ധപ്പെട്ട് യു.പി പൊലിസ് കഴിഞ്ഞദിവസം ട്വിറ്ററിന് നോട്ടിസ് നല്‍കിയിരുന്നു. സാമുദായിക വര്‍ഗീയതക്ക് പ്രേരിപ്പിച്ചുവെന്ന കേസിലാണ് ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്.

വിഡിയോ പ്രചരിച്ചതോടെ ട്വിറ്റര്‍ ഇന്ത്യക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയും യു.പി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
വിവര സാങ്കേതികവിദ്യ നിയമ പ്രകാരം സമൂഹമാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷയില്‍നിന്ന് ട്വിറ്ററിനെ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago