ജനാധ്യപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനം
കിളിമാനൂര്‍: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനം 29,30,31 തീയതികളില്‍ കിളിമാനൂരില്‍ നടക്കും.സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് വ്യത്യസ്തകേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
ഇന്നു വൈകിട്ട് പള്ളിക്കല്‍ ഇ ഇം എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ സി .പി .എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചക്ക് രണ്ടിന് കാരേറ്റ് ആര്‍ .കെ .വി ഓഡിറ്റോറിയത്തില്‍ നടത്തുന്ന സെമിനാര്‍ ഡോ.ടി എന്‍ സീമ ഉദ്ഘാടനം ചെയ്യും.വ്യാഴാഴ്ച രണ്ടിന് നഗരൂര്‍ ടൗണില്‍ നടക്കുന്ന േസെമിനാര്‍ മുന്‍ എം പിയും അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറിയുമായ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്യും.
29 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് എസ് പുഷ്പലത അധ്യക്ഷയാകും. മന്ത്രി കടകംപള്ളിസുരേന്ദ്രന്‍, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ പി .സതീദേവി, സി .പി .എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ഡോ.ടി എന്‍ സീമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സി .ഐ .ടി. യു ജില്ലാസെക്രട്ടറി സി ജയന്‍ബാബു, കെ എസ് കെ ടി യു ജില്ലാപ്രസിഡന്റ് ബി പി മുരളി തുടങ്ങിയവര്‍ സംസാരിക്കും.
കിളിമാനൂര്‍ ശ്രീലക്ഷ്മി ആഡിറ്റോറിയത്തില്‍ 30, 31 തീയതികളില്‍ പ്രതിനിധി സമ്മേളനം നടക്കും . പ്രതിനിധി സമ്മേളനം അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് എസ് പുഷ്പലത അധ്യക്ഷയാകും.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി എന്‍ സീമ, കേന്ദ്രകമ്മറ്റിഅംഗം എന്‍ സുകന്യ,സംസ്ഥാനഎക്‌സിക്യൂട്ടീവംഗങ്ങളായ നിര്‍മ്മല, രാജമ്മാഭാസ്‌കരന്‍,നസിമുന്നിസ, അഡ്വ എസ് കൃഷ്ണകുമാരി, സംസ്ഥാനകമ്മറ്റിയംഗങ്ങളായ ജെ അരുന്ധതി, ജികെ ലളിതകുമാരി, പി അമ്പിളി എന്നിവര്‍ സംസാരിക്കും.30 ന് വൈകിട്ട് 5ന് പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനത്ത് നടക്കുന്ന പ്രതിഭാസംഗമത്തില്‍ ചലച്ചിത്ര താരം കെ പി എ സി ലളിത, മേഥിനിടീച്ചര്‍ തുടങ്ങിയവരെ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ മടവൂര്‍ അനില്‍ , ജനറല്‍ കണ്‍വീനര്‍ ഡി സ്മിത, സംസ്ഥാന എക്‌സിക്യൂട്ടീവംഗം പാതിരിപ്പള്ളി കൃഷ്ണകുമാരി, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് പുഷ്പലത, സെക്രട്ടറി എം ജി മീനാംബിക,ജില്ലാ ട്രഷറര്‍ ജി കെ ലളിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."