ബിഹാറില്‍ ഇടിമിന്നലേറ്റ് 16 മരണം
പട്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് 16 മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാറിലെ ഏഴ് ജില്ലകളിലായാണ് സംഭവം. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ നാല് പേരും ഭോജ്പൂരിലും സരണിലും മൂന്ന് പേര്‍ വീതവും വെസ്റ്റ് ചമ്പാരനിലും അരാരായയിലും രണ്ട് പേര്‍ വീതവും ബങ്കയിലും മുസാഫര്‍പൂരിലും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. 36 പേരാണ് ജൂണ്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് മരണപ്പെട്ടത്.
മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപരൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ജനങ്ങള്‍ വീട്ടില്‍ തന്നെ തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ജൂണ്‍ 21 ന് പൂര്‍ണ്ണിയ, ഖഗാരിയ, സഹര്‍സ എന്നിവിടങ്ങളില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ മരിച്ചിരുന്നു. ജൂണ്‍ 18, 19 തീയതികളില്‍ 17 പേരും മരിച്ചിരുന്നു.
വരും ദിവസങ്ങളിലും പ്രക്ഷുബ്ധമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ബിഹാറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വ്യാഴാഴ്ച കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."