ബ്രൂവറി കേസില്‍ സര്‍ക്കാരിന് തിരിച്ചടി; തടസഹരജി കോടതി തള്ളി, ചെന്നിത്തലയ്ക്ക് രേഖകള്‍ നല്‍കണം
തിരുവനന്തപുരം:ഒന്നാം പിണറായി സര്‍ക്കാര്‍ ബ്രൂവറി അനുവദിക്കാന്‍ തീരുമാനമെടുത്തതില്‍ അഴിമതി നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന വിജിലന്‍സ് അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെയാണ് വിധി.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹരജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണം. ജൂലൈ 17 ന് വിസ്താരം തുടരും. സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന ഘട്ടമായതിനാല്‍ ഫയലുകള്‍ സാക്ഷികളെ കാണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.
മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം മുന്‍ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന് അനധികൃതമായി തീരുമാനമെടുത്തു ഇത് അഴിമതിയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
അതേസമയം, ബ്രൂവറി കേസില്‍ പറയാനുള്ളത് കോടതിയില്‍ പറയുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാനില്ലെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."