എ.കെ.ജി സെന്റര്‍ അക്രമം; 15 സംഘങ്ങള്‍ തിരിഞ്ഞ് അന്വേഷണം; കുറ്റം ചെയ്തവരേയും ചെയ്യിച്ചവരേയും കണ്ടെത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരം വ്യാപക അക്രമം. കെ.റെയിലില്‍ കല്ലിടല്‍ വിവാദത്തിനും സ്വര്‍ണക്കടത്തിലെ കരിങ്കൊരി പ്രതിഷേധങ്ങള്‍ക്കും ശേഷം കേരളം ശാന്തമാകുമ്പോഴാണ് വീണ്ടും കലുഷിതമാക്കാന്‍ കൊലവിളികളുയരുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനുശേഷം രാഹുല്‍ കേരളം സന്ദര്‍ശിക്കുന്നദിനത്തില്‍ തന്നെ ഇങ്ങനെയൊരു ആക്രമണമുണ്ടായകാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം ചെളിവാരി ഏറും തുടങ്ങിയിട്ടുണ്ട്. അനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്കെന്നു സംശയിക്കണം.
അതേ സമയം എ.കെ.ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അക്രമകാരികള്‍ ആരായാലും അവരെ കണ്ടെത്തുമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റം ചെയ്തവരേയും അതിനു പിന്നിലുള്ളവരേയും പിടികൂടുമെന്നും അദ്ദേഹം പ്രസ്താവനയിലറിയിച്ചു. എ.കെ.ജി സെന്റര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വൈകാരികതയെ കുത്തിനോവിക്കാണ് ശ്രമിക്കുന്നതെന്നും അതിനനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
എ.കെ.ജി സെന്റര്‍ അക്രമകാരിയെ പിടികൂടാന്‍ 15 സംഘങ്ങള്‍ തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ അക്രമിയെക്കുറിച്ചു ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."