ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ കക്കൂസ് സൗകര്യമായി
കൊടുമ്പ്: ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ വ്യക്തിഗത ഗാര്‍ഹിക ശൗചാലയ സൗകര്യമായി.
കൊടുമ്പ്, തിരുമിറ്റക്കോട്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളാണ് തുറസായ സ്ഥലത്ത് മലവിസര്‍ജനം ഒഴിവാക്കപ്പെട്ട മേഖലയായത്.
തുറസായ സ്ഥലത്ത് മലവിസര്‍ജനം ഒഴിവാക്കപ്പെട്ട ഇന്ത്യയിലെ ആദ്യ വലിയ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലയിലെ മൂന്നു പഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചത്.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 88 ഗ്രാമപഞ്ചായത്തുകളിലായി 25,282 കക്കൂസുകളാണ് നിര്‍മിക്കേണ്ടത്.
ഇതില്‍ 2,114 എണ്ണമാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. 11,517 എണ്ണം നിര്‍മാണത്തിലാണ്.
അട്ടപ്പാടി മേഖല ഉള്‍പ്പെടെ ജില്ലയിലെ അഗളി, ഷോളയൂര്‍, പുതൂര്‍, മുതലമട, നെല്ലിയാമ്പതി, വടകരപതി, എരുത്തേമ്പതി എന്നീ പഞ്ചായത്തുകളില്‍ പദ്ധതി നടത്തിപ്പ് വെല്ലുവിളി നേരിടുകയാണ്. ജലത്തിന്റെ ദൗര്‍ലഭ്യമാണ് ഇവിടങ്ങളിലെ പ്രധാന പ്രശ്നം.
ഇതു പരിഹരിച്ച് ലക്ഷ്യത്തില്‍ എത്താനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് സൗകര്യം ഒരുക്കിയും ശീലമാറ്റത്തിലൂടെയുമാണ് പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."