HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗികൾ വീണ്ടും പതിനായിരത്തിന് താഴെയെത്തി
backup
June 20 2021 | 12:06 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,214 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 രോഗികൾ മരണപ്പെടുകയും 1,079 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 7,677 ആയും വൈറസ് ബാധിതർ 474,191 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 455,618 ആയും ഉയർന്നു.
നിലവിൽ 10,896 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 1,516 പേർ ഗുരുതരാവസ്ഥയിലാണ്.
നിലവിൽ ആകെ 16,522,087 പേർക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."