കനത്തമഴ; ബെംഗളൂരു നഗരം വെള്ളത്തില്‍, ഒരു മരണം
കനത്തമഴ; ബെംഗളൂരു നഗരം വെള്ളത്തില്‍, ഒരു മരണം
ബംഗളൂരു: ജനജീവിതം ദുരിതത്തിലാക്കി ബംഗളൂരു നഗരത്തില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. മഴയെ തുടര്‍ന്ന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ എല്ലാം വെള്ളത്തിനടയിലായിട്ടുണ്ട്. പലയിടത്തും മരച്ചില്ലകള്‍ ഒടിഞ്ഞു വീണു ഗതാഗത തടസമുണ്ടായി. മെയ് 25 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മല്ലേശ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ബംഗളൂരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. പലയിടത്തും മരങ്ങള്‍ കടപുഴകി. നാശനഷ്ടങ്ങള്‍ ഏറെയാണ്. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉച്ച തിരിഞ്ഞ് മൂന്നു മണി മണിയോടെയാണ് ശക്തമായ മഴ പെയ്തത്. നഗരത്തിലെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
#WATCH | Karnataka: Severe waterlogging witnessed in several parts of Bengaluru after heavy rain lashed the city.
— ANI (@ANI) May 21, 2023
(Earlier visuals from Sadashiva Nagar) pic.twitter.com/tXXsz373Sm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."