മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: പ്രദേശത്ത് കര്‍ഫ്യൂ; സൈന്യത്തെ വിന്യസിച്ചു
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: പ്രദേശത്ത് കര്‍ഫ്യൂ; സൈന്യത്തെ വിന്യസിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ ഇംഫാലിലെ ന്യൂ ചെക്കോണ്‍ ചന്തയില്‍ വീണ്ടും സംഘര്‍ഷം. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാലില്‍ ന്യൂ ലംബുലാനെയില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് ചിലര്‍ തീയിട്ടു. സൈന്യം തീയണക്കാന്‍ ശ്രമിക്കുകയാണ്.
മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്‌തെയ്. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.
തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വര്‍ഗ്ഗ പദവി വേണമെന്ന് മെയ്‌തെയ് വിഭാഗക്കാര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്. 1949 ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്‌തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."