വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റം മുഹറം ഒന്നിന്
മക്ക: വിശുദ്ധ കഅ്ബയുടെ ഉടയാടയായ കിസ്‌വ മാറ്റുന്നത് മുഹറം ഒന്നിന്. സാധാരണ ദുൽഹിജ്ജ പത്തിന് നടന്ന ചടങ്ങുകൾ ആണ് മുഹറം ഒന്നിലേക്ക് മാറ്റിയത്. ദുഅൽ ഹിജ്ജ 10 ന് കഅ്ബയുടെ മുതിർന്ന സൂക്ഷിപ്പുകാരന് പുതിയ കിസ്‌വ കൈമാറും. തുടർന്ന് മുഹറം ഒന്നിനായിരിക്കും ഇത് വിശുദ്ധ കഅ്ബയെ അണിയിക്കുക. നിലവിലെ കിസ്‌വ അഴിച്ചു മാറ്റി പുതിയത് പുതക്കുന്ന നടപടികൾ മുൻവർഷങ്ങൾക്ക് വിപരീതമായാണ് ഇത്തവണ മുഹറം ഒന്നിന് നടക്കുന്നത്. ഭരണാധികാരി സൽമാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെയാണ് ചടങ്ങുകളുടെ തിയ്യതി മാറ്റുന്നതായി ഇരു ഹറം കാര്യാലയ വകുപ്പ് പ്രഖ്യാപിച്ചത്.
ഇരു വിശുദ്ധ മസ്ജിദുകളിൽ നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്ന എല്ലാ കാര്യങ്ങളിലും സഊദി ഭരണകൂടം സജീവമാണെന്നും വിശുദ്ധ ഗേഹമായ കഅ്ബയിലും അതിന്റെ കിസ്‌വയിലും അതീവ ശ്രദ്ധ ചെലുത്തുന്നുവെന്നും പ്രസിഡൻസി പറഞ്ഞു. കെട്ടിടത്തിന്റെ പവിത്രത കണക്കിലെടുത്ത് എല്ലാ വർഷവും കഅ്ബയെ ഒരു പുതിയ കിസ്‌വയിൽ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്.
അസംസ്‌കൃത സിൽക്ക് ചായം പൂശിയ പ്രത്യേക നൂൽ ഉപയോഗിച്ചാണ് കിസ്‌വ നിർമ്മിച്ചിരിക്കുന്നത്, കൂടാതെ സ്വർണ്ണം പൂശിയ നൂൽ കൊണ്ട് തുണിയിൽ എംബ്രോയിഡറി ചെയ്ത ഖുർആൻ വാക്യങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. കിംഗ് അബ്ദുൽ അസീസ് കോംപ്ലക്‌സിൽ വിശുദ്ധ കഅ്ബയുടെ കിസ്‌വ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് തുന്നൽ പ്രക്രിയകൾ പൂർത്തീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."