മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവാകും
മുംബൈ: മുതിര്‍ന്ന എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര നിയമസഭയുടെ പ്രതിപക്ഷനേതാവാകും. ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ബാരമതിയില്‍ നിന്നുള്ള സാമാജികനായ അജിത് പവാര്‍ ധനമന്ത്രി പദവിയും വഹിച്ചിരുന്നു.
മഹാവികാസ് അഗാഡിയില്‍ ഏറ്റവും കൂടുതല്‍ എം.എല്‍.എമാരുള്ളതിനാലാണ് എന്‍.സി.പിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത്. 55 എംഎല്‍എമാരുണ്ടായിരുന്ന ശിവസേനയ്ക്ക് നിലവില്‍ 16 പേരുടെ പിന്തുണ മാത്രമാണുള്ളത്. പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണനേപുണികനുമാണ് അജിത് പവാറെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.
അതേസമയം, വിശ്വാസ വോട്ടെടുപ്പും കൂറുമാറ്റവും നിലവില്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഷിന്‍ഡെ സര്‍ക്കാര്‍ ഭൂരിപക്ഷം നേടിയെങ്കിലും യഥാര്‍ത്ഥ ശിവസേന ഏതാണെന്ന കാര്യത്തില്‍ അന്തിമ തീര്‍പ്പ് കല്‍പിച്ചിട്ടില്ല. ശിവസേന അധ്യക്ഷനെന്ന നിലയില്‍ എല്ലാ ശിവസേന അംഗങ്ങള്‍ക്കും ചിഹ്നം നല്‍കിയത് ഉദ്ധവ് താക്കറെ ആയതിനാല്‍ കോടതി വിധി അനുകൂലമാകുമെന്നു അവര്‍ കരുതുന്നു. സ്പീക്കര്‍ വിമത ശിവസേനയെ അംഗീകരിച്ചതിനാല്‍ കോടതി എതിരാകില്ലന്നു ഷിന്‍ഡെ വിഭാഗവും ഉറച്ചു വിശ്വസിക്കുന്നു .ചിഹ്നം ആവശ്യപ്പെട്ടു വിമത ശിവസേനയും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ നിലം പതിക്കുമെന്നും തെരെഞ്ഞെടുപ്പിനു ഒരുങ്ങാനും ശരത് പവാര്‍ കഴിഞ്ഞദിവസം അണികളോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."