HOME
DETAILS

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ പ്രസിഡൻ്റായി നവീൻ ജിൻഡാൽ ചുമതലയേറ്റു

  
March 22, 2024 | 6:00 AM

naveen jindal took charge to indian steel association

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ചെയർമാൻ നവീൻ ജിൻഡാൽ ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ പ്രസിഡൻ്റായി ചുമതലയേറ്റു. മാർച്ച് 21 മുതൽ എഎംഎൻഎസ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ദിലീപ് ഉമ്മൻ്റെ പിൻഗാമിയായി നവീൻ ജിൻഡാൽ പ്രസിഡൻ്റായി ചുമതലയേറ്റതായി ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ (ഐഎസ്എ) പ്രസ്താവനയിൽ അറിയിച്ചു.

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ (ജെഎസ്‌പി) ചെയർമാൻ നവീൻ ജിൻഡാലിനെ ഐഎസ്എയുടെ ഗവേണിംഗ് ബോഡിയായ അപെക്‌സ് കമ്മിറ്റി ഐഎസ്എയുടെ പ്രസിഡൻ്റായി ഐകകണ്‌ഠേന തിരഞ്ഞെടുത്തതായി പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് സ്റ്റീൽ വ്യവസായവും അതിൻ്റെ അപ്‌സ്ട്രീം, ഡൗൺസ്ട്രീം മാനുഫാക്ചറിംഗ് മൂല്യ ശൃംഖലകളും ഒരുമിച്ച് വളരേണ്ടതുണ്ട്. ലോകത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായുള്ള ലക്ഷ്യം കൈവരിക്കുന്നതിന് കാർബൺ ഫൂട്പ്രിന്റ് കുറയ്ക്കാനും കാർബണൈസ് ചെയ്യാനും വ്യവസായം പ്രതിജ്ഞാബദ്ധമാണ് - ജിൻഡാൽ പറഞ്ഞു.

സ്റ്റീൽ വ്യവസായത്തിലെ ലോകത്തിലെ തന്നെ പ്രമുഖ കേന്ദ്രമാണ് ഇന്ത്യ. വൻവ്യവാസായികൾ ഉൾപ്പെടെ നിരവധിപ്പേരാണ് സ്റ്റീൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നത്. ആഭ്യന്തര സ്റ്റീൽ വ്യവസായത്തിൻ്റെ പരമോന്നത സ്ഥാപനമാണ് ഐഎസ്എ അഥവാ ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ. ഈ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് വ്യവസായികൾ കൂട്ടായി പ്രവർത്തിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  13 days ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  13 days ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  13 days ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  13 days ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  13 days ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  13 days ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  13 days ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  13 days ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  13 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

Kerala
  •  13 days ago