ഓണം കൈത്തറി മേള ഇന്നു മുതല്‍
കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ സപ്തംബര്‍ 13 വരെ പൊലിസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി വസ്ത്ര പ്രദര്‍ശനവും വില്‍പ്പനയും വൈകിട്ട് നാലിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനാവും. മേയര്‍ ഇ.പി ലത വില്‍പന ഉദ്ഘാടനം ചെയ്യും. കൈത്തറി- ടെക്‌സറ്റയില്‍സ് ഡയരക്ടര്‍ കെ സുധീര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കൈത്തറി- ടെക്‌സറ്റയില്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ ഹാന്റ്‌ലൂം ഡെവലപ്‌മെന്റ് കമ്മിറ്റി എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്നുള്ള 32ഉം പുറത്തുനിന്നുള്ള 22ഉം കൈത്തറി സഹകരണ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കും. തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും. 1000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്ന മൂന്നു പേര്‍ക്ക് 1000 രൂപയുടെ സാധനങ്ങള്‍ ദിവസവും കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. കൈത്തറി മുണ്ട്, ഷര്‍ട്ട്, സാരി, സെറ്റ്‌സാരി, സെറ്റ്പാവാട, ചുരിദാര്‍, ഫര്‍ണിഷിങ് തുണിത്തരങ്ങള്‍, ഊഞ്ഞാല്‍, സെറ്റ്മുണ്ട്, കാര്‍പ്പറ്റ്, ട്രാവല്‍ബെഡ്, ബാഗുകള്‍, കിച്ചന്‍ സെറ്റ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."