HOME
DETAILS

മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍: മന്ത്രിയെ തള്ളി സി.പി.ഐ, മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയര്‍ത്തിപിടിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആരിഫ്ഖാന്‍

  
backup
July 05 2022 | 14:07 PM

governor-puts-pressure-on-cm-cpi-rejects-minister-arif-kha

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്ക് എതിരെ നടത്തിയ വിവാദ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയം താന്‍ അറിഞ്ഞത് മണിക്കൂറുകള്‍ മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയര്‍ത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു.

രാജ്ഭവന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ചോദിച്ചതായി അറിയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി ഈ വിഷയം താന്‍ നിരീക്ഷിക്കുകയാണ്. ഭരണഘടനയ്ക്ക് എതിരായ വിമര്‍ശനത്തില്‍ മന്ത്രി മാപ്പ് പറഞ്ഞതായി അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാര്‍ അധികാരത്തിലേറുന്നതെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഗവര്‍ണറുടെ പ്രതികരണം.

മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ താന്‍ ഭരണഘടനയെയല്ല വിമര്‍ശിച്ചതെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി സജി ചെറിയാന്‍. ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചത്. മന്ത്രി മാത്രമല്ലെന്നും താന്‍ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടന്‍ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തില്‍ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെിരേ സി.പി.ഐ രംഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം അനുചിതമെന്നും പ്രശ്‌നം ഗൗരവതരമാണെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. വിഷയം കോടതിയിലെത്തിയാല്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നും സി.പി.ഐ മുന്നറിയിപ്പ് നല്‍കി. സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെത്തിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago