HOME
DETAILS
MAL
മതവികാരം വ്രണപ്പെടുത്തിയെന്ന്; ലീന മണിമേഖലക്കെതിരേ യു.പിയിലും ഡൽഹിയിലും കേസ്
backup
July 06 2022 | 05:07 AM
ന്യൂഡൽഹി
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പ്രമുഖ തമിഴ് സംവിധായിക ലീന മണിമേഖലക്കെതിരേ യു.പിയിലും ഡൽഹിയിലും കേസ്. ലീനയുടെ ഡോക്യുമെന്ററിയായ 'കാളി'യുടെ പോസ്റ്ററിൽ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിവിധ ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയിലാണ് നടപടി. ക്രിമിനൽ ഗൂഢാലോചന, ഹിന്ദുമതവികാരം വ്രണപ്പെടുത്തൽ, സമാധാനം ഭംഗപ്പെടുത്താൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് ലീനയ്ക്കെതിരേ രണ്ടിടത്തും പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ മാസം രണ്ടിനാണ് മണിമേഖല പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതായാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ത്രിശൂലം, അരിവാൾ എന്നിവയ്ക്കൊപ്പം എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയുടെ പതാകയും കൈയിലേന്തിയിരിക്കുന്നതായി പോസ്റ്ററിൽ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."